കണ്ണൂരിൽ ട്രെയിന് നേരെ കല്ലേറ്: എസി കോച്ചിന്റെ ചില്ല് പൊട്ടി
കണ്ണൂർ:കണ്ണൂരിൽ ട്രെയിനിന് നേരെ കല്ലേറ്. പൂനെ -എറണാകുളം സൂപ്പർ ഫാസ്റ്റിന് നേരെയാണ് കല്ലേറ് നടന്നത്.രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. ധർമടത്തിനും തലശ്ശേരിക്കും ഇടയിലാണ് കല്ലേറുണ്ടായത്. ആക്രമണത്തിൽ ട്രെയിനിന്റെ എസി കൊച്ചിന്റെ ചില്ല് പൊട്ടിയിട്ടുണ്ട്. റെയിൽവേ പോലീസാണ് ഇക്കാര്യം അറിയിച്ചത്.
സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
No comments
Post a Comment