Header Ads

  • Breaking News

    റോബിൻ ബസിന് ആശ്വാസം; പെർമിറ്റ് റദ്ദാക്കിയ ഗതാഗത സെക്രട്ടറിയുടെ നടപടി ഹെെക്കോടതി മരവിപ്പിച്ചു



    റോബിൻ ബസിന്റെ പെ‌ർമിറ്റ് റദ്ദാക്കിയ മോട്ടോർ വാഹനവകുപ്പ് നടപടി ഹെെക്കോടതി മരവിപ്പിച്ചു. ഡിസംബർ 18 വരെയാണ് പെർമിറ്റ് റദ്ദാക്കിയ നടപടി മരവിപ്പിച്ചു കൊണ്ട് ഹെെക്കോടതി ഇടക്കാല ഉത്തരവിറക്കിയത്. പെർമിറ്റ് കാലാവധി അവസാനിച്ചെന്ന സർക്കാർ വാദത്തിൽ ഇപ്പോൾ അഭിപ്രായം പറയുന്നില്ലെന്നും ഹെെക്കോടതി വ്യക്തമാക്കി. ബസ് പിടിച്ചെടുക്കുകയാണെങ്കിൽ പിഴ ഈടാക്കി വിട്ട് നൽകണമെന്നും കോടതി പറഞ്ഞു.

    ആൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് ചട്ടം ലംഘിച്ച് സർവീസ് നടത്തുന്നതിന് നടപടി നേരിടുന്ന റോബിൻ ബസിന്റെ പെർമിറ്റ് കഴിഞ്ഞ ദിവസമാണ് റദ്ദാക്കിയത്. നിരന്തരമായി നിയമലംഘനങ്ങൾ നടത്തുന്നെന് ആരോപിച്ചായിരുന്നു ഗതാഗത സെക്രട്ടറിയുടെ നടപടി. 2023ലെ ആൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് റൂൾസ് ചൂണ്ടിക്കാട്ടിയാണ് ഗതാഗത സെക്രട്ടറി പെർമിറ്റ് റദ്ദാക്കിയത്.നിയമലംഘനങ്ങൾ ഇനിയും ആവർത്തിക്കാൻ സാദ്ധ്യതയുണ്ടെന്നും ഉത്തരവിൽ പറയുന്നു. കോഴിക്കോട് സ്വദേശിയായ കെ. കിഷോ‍ർ എന്നയാളുടെ പേരിലാണ് ബസിന്റെ ആൾ ഇന്ത്യ പെർമിറ്റ്. നടത്തിപ്പ് ചുമതല നൽകിയിരിക്കുന്നത് ഗിരീഷിനാണ്.നേരത്തെ പെർമിറ്റ് ലംഘിച്ചെന്ന് കാണിച്ച് ബസിന് മോട്ടോർ വാഹന വകുപ്പ് നിരന്തരം പിഴയിട്ടിരുന്നു. കഴിഞ്ഞ ദിവസം എം.വി.‌‌ഡി ബസ് പിടിച്ചെടുക്കുകയും ചെയ്‌തു. വാഹനത്തിനെതിരെ മോട്ടോർ വാഹനവകുപ്പ് കേസെടുക്കുകയും ചെയ്തിരുന്നു. ഹൈക്കോടതി ഉത്തരവ് തുടർച്ചയായി ലംഘിക്കും വിധം പെർമിറ്റ് ലംഘനം നടത്തുന്നുവെന്ന് കാണിച്ചാണ് ബസ് പിടിച്ചെടുത്തത്. ബസിനെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഗതാഗത സെക്രട്ടറിയുടെ നടപടി

    No comments

    Post Top Ad

    Post Bottom Ad