Header Ads

  • Breaking News

    തീവണ്ടിയിൽ നിന്ന് അബദ്ധത്തിൽ വീണ് പരിക്ക്


    പയ്യന്നൂർ:ഓടികൊണ്ടിരിക്കുന്നതീവണ്ടിയിൽ നിന്നും അബദ്ധത്തിൽ വീണ് നഴ്സിംഗ് വിദ്യാർത്ഥിനിക്ക് പരിക്ക്. കരിവെള്ളൂർ കൊഴുമ്മൽ മാലാപ്പ് സ്വദേശി പ്രശാന്തിൻ്റെ മകൾ പലിയേരിക്കൊവ്വലിൽ താമസിക്കുന്ന കൂവക്കണ്ടത്തിൽ അശ്വതി (20)ക്കാണ് പരിക്കേറ്റത്.ഇന്ന് രാവിലെ 10 മണിയോടെ ഉദിനൂർ തടിയൻകൊവ്വലിലാണ് അപകടം. ബാംഗ്ലൂരിൽ രണ്ടാം വർഷ നഴ്സിംഗ് കോഴ്സിന് പഠിക്കുന്ന അശ്വതി നാട്ടിലേക്ക് യശ്വന്ത്പൂർ എക്സ്പ്രസിൽ യാത്ര ചെയ്യവെ അബദ്ധത്തിൽ തീവണ്ടിയിൽ നിന്നും പുറത്തേക്ക് വീണാണ് അപകടം. സംഭവം കണ്ട നാട്ടുകാരാണ് പരിക്കേറ്റ വിദ്യാർത്ഥിനിയെ തൃക്കരിപ്പൂർ താലൂക്കാശുപത്രിയിലെത്തിച്ചത്.
    നാട്ടുകാർ
    ചന്തേര പോലീസിലും വിവരമറിയിച്ചതിനെ തുടർന്ന് പോലീസും സ്ഥലത്തെത്തിയിരുന്നു.കൈക്കും വലതുകാലിനും സാരമായി പരിക്കേറ്റ വിദ്യാർത്ഥിയെ പ്രാഥമിക ചികിത്സ നൽകിയ ശേഷം പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

    No comments

    Post Top Ad

    Post Bottom Ad