തമിഴ്നാട്ടിലെ പ്രളയ ബാധിതർക്ക് കൈത്താങ്ങായി കേരളം, ആറ് ലോഡ് അയച്ചു, അഞ്ച് ലോഡ് തയ്യാർ, ഇനി വേണ്ടത് പാത്രങ്ങൾ.
സഹായം നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ ഇന്ന് (ഡിസംബര്‍ 26)) പാത്ര കിറ്റ് നല്‍കുന്നത് പരിഗണിക്കണം. ഇന്നത്തോടു കൂടി സാധനങ്ങളുടെ കളക്ഷന്‍ അവസാനിപ്പിക്കാനാണ് നീക്കം. ഭക്ഷണ സാമഗ്രികളുടെയും, ബക്കറ്റ്, മഗ്, ടൂത്ത് ബ്രഷ്, പേസ്റ്റ്, എന്നിവയുടെയും കിറ്റ് വിതരണമാണ് നേരത്തെ നടത്തിയത്.
മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശ പ്രകാരമാണ് തമിഴ്‌നാട്ടിലെ പ്രളയ ബാധിതര്‍ക്കായി ദുരിതാശ്വാസ സഹായം എത്തിച്ചു നല്‍കാന്‍ തീരുമാനിച്ചത്. തിരുവനന്തപുരത്ത് കനകക്കുന്ന് കൊട്ടാരത്തിന് എതിര്‍വശത്തുള്ള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി കാര്യാലയം, തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഓഫീസ് എന്നിവയാണ് കളക്ഷന്‍ സെന്‍ററുകള്‍. തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ എം ജി രാജമാണിക്യത്തെയാണ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി നിയോഗിച്ചത്. വിദ്യാര്‍ഥികളും യുവാക്കളും അടക്കമുള്ളവരാണ് അവശ്യ സാധനങ്ങള്‍ പാക്ക് ചെയ്യുന്നതിനായി എത്തുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട നമ്പര്‍: 89439 09038, 97468 01846.
No comments
Post a Comment