Header Ads

  • Breaking News

    ക്രോം ബ്രൗസറിൽ പുതിയ അപ്ഡേറ്റ് എത്തി! പാസ്‌വേഡ് ചോർത്താൻ ശ്രമിച്ചാൽ ഇനി പിടി വീഴും



    ന്യൂഡൽഹി: ഉപഭോക്തൃ സുരക്ഷ കൂടുതൽ ഉറപ്പുവരുത്തുന്ന പുതിയ അപ്ഡേറ്റുമായി ഗൂഗിൾ എത്തി. ക്രോം ബ്രൗസറിലാണ് പുതിയ അപ്ഡേറ്റ് അവതരിപ്പിച്ചിരിക്കുന്നത്. ഉപഭോക്താവിന്റെ പാസ്‌വേഡ് ദുരുപയോഗം ചെയ്യാനുള്ള ശ്രമങ്ങൾ നടന്നാൽ, അത് അലർട്ട് രൂപത്തിൽ ഉപഭോക്താക്കളെ അറിയിക്കുന്ന ഫീച്ചറിനാണ് രൂപം നൽകിയിരിക്കുന്നത്. ഇതിലൂടെ അക്കൗണ്ടിന് കൂടുതൽ സുരക്ഷ ഉറപ്പുവരുത്താൻ കഴിയുന്നതാണ്. സേഫ്റ്റി ചെക്ക് എന്ന പേരിലാണ് പുതിയ അപ്ഡേഷൻ എത്തിയിരിക്കുന്നത്.

    സുരക്ഷാ പരിശോധന നടപടികൾ ഓട്ടോമാറ്റിക്കായി നിർവഹിക്കാൻ കഴിയുന്ന തരത്തിലാണ് പുതിയ അപ്ഡേഷൻ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഉപഭോക്താവ് മാനുവൽ ആയി ചെയ്യുമ്പോൾ വരുന്ന വെല്ലുവിളികൾ മറികടക്കാൻ ഈ ഫീച്ചറിലൂടെ സാധിക്കും. പാസ്‌വേഡ് ആരെങ്കിലും നിയമവിരുദ്ധമായി ഉപയോഗിക്കാൻ ശ്രമിക്കുകയാണെങ്കിൽ അവ ഉടൻ തന്നെ ഉപഭോക്താവിന് അറിയാൻ കഴിയുന്നതാണ്.

    ഉപഭോക്താക്കൾക്ക് അലർട്ടുകൾ ലഭിക്കുകയാണെങ്കിൽ, സുരക്ഷ കണക്കിലെടുത്ത് വെബ്സൈറ്റുകൾ നിരീക്ഷിക്കുന്നതാണ്. വെബ്സൈറ്റുകളുമായി ബന്ധപ്പെട്ട ഡാറ്റകൾ ഓട്ടോമാറ്റിക്കായി നീക്കം ചെയ്ത്, അക്കൗണ്ടിന്റെ പൂർണ സുരക്ഷ ഉറപ്പുവരുത്താൻ ഫീച്ചറിലൂടെ സാധിക്കുന്നതാണ്. മുഴുവൻ ഉപഭോക്താക്കൾക്കും ഉടൻ തന്നെ സേഫ്റ്റി ചെക്ക് ഫീച്ചർ ലഭിക്കുന്നതാണെന്ന് ഗൂഗിൾ വ്യക്തമാക്കി.


    No comments

    Post Top Ad

    Post Bottom Ad