മുഴപ്പിലങ്ങാട്-മാഹി ബൈപ്പാസ്: തുറക്കാൻ ഇനി ആഴ്ചകൾ മാത്രം.
മയ്യഴി:അര നൂറ്റാണ്ട് കാലത്തെ കാത്തിരിപ്പിന് വിരാമമാവുന്നു. മുഴപ്പിലങ്ങാട്-മാഹി ബൈപ്പാസ് ഗതാഗതത്തിന് തുറന്നുകൊടുക്കാൻ ഇനി ആഴ്ചകൾ മാത്രം. പാതയിൽ അവശേഷിക്കുന്ന രണ്ടിടത്ത് രാപകൽ പ്രവൃത്തി നടക്കുകയാണ്. ഇതുകൂടി പൂർത്തീകരിച്ച് 2024 ആദ്യം തന്നെ ഗതാഗതത്തിന് തുറന്നുകൊടുത്തേക്കും.
18.6 കിലോമീറ്റർ ദൈർഘ്യമുള്ള പാതയിൽ മാഹി റെയിൽവേ മേൽപ്പാലത്തിന്റെയും സമീപന റോഡിന്റെയും ബാലത്തിൽ പാലത്തിന്റെ പ്രവൃത്തിയുമാണ് ഇനി പൂർത്തീകരിക്കാനുള്ളത്.
ബാലത്തിൽ പാലം പ്രവൃത്തി നടക്കവെ 2020-ൽ ബീമുകൾ പുഴയിൽ പതിച്ചതോടെയാണ് പ്രവൃത്തി പൂർത്തീകരിക്കുവാൻ സമയമെടുത്തത്. 900 മീറ്റർ നീളമായിരുന്നു പാലത്തിന്. വെള്ളക്കെട്ടുകൾ രൂപപ്പെടുന്നതിനാൽ പ്രദേശവാസികളുടെ പ്രതിഷേധം കാരണം നീളം വീണ്ടും 66 മീറ്റർ കൂടി നീട്ടി. പാലത്തിന്റെ സ്ലാബുകളുടെ പ്രവൃത്തി പൂർത്തിയായി. സർവീസ് റോഡ് ഒരുഭാഗത്ത് ടാർചെയ്യുന്ന പ്രവൃത്തിയും കഴിഞ്ഞു. ബാക്കി ഭാഗം അടുത്തമാസം പകുതിയോടെ പൂർത്തിയാക്കും.
No comments
Post a Comment