Header Ads

  • Breaking News

    ഗവര്‍ണര്‍ക്ക് എതിരെ വിദ്യാര്‍ത്ഥി സംഘടനകള്‍ മുന്നോട്ട് തന്നെ, നാളെ സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കുമെന്ന് എഐഎസ്എഫ്


    കോഴിക്കോട്: സര്‍വകലാശാലകളെ സംഘപരിവാര്‍ കേന്ദ്രങ്ങളാക്കാന്‍ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ ചാന്‍സലര്‍ പങ്കെടുക്കുന്ന സെമിനാര്‍ വേദിയിലേക്ക് എഐഎസ്എഫ് മാര്‍ച്ച് സംഘടിപ്പിച്ചു. മാര്‍ച്ചിനു നേരെ പോലീസ് ലാത്തി വീശി.

    അതേസമയം, ചാന്‍സലറുടെ സംഘപരിവാര്‍ അനുകൂല നയത്തില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കി പ്രതിഷേധിക്കുമെന്നും എഐഎസ്എഫ് അറിയിച്ചു.

    ഇതിനിടെ, എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറികടന്ന് അകത്ത് കയറി. ഗവര്‍ണര്‍ ഗോ ബാക്ക് മുദ്രാവാക്യവുമായി വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തി. പൊലീസിന്റെ കനത്ത സുരക്ഷ അവഗണിച്ചാണ് നിരവധി പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനവുമായി രംഗത്തെത്തിയത്.

    ‘വീ നീഡ് ചാന്‍സലര്‍, നോട്ട് സവര്‍ക്കര്‍’ എന്ന ബാനര്‍ പിടിച്ചായിരുന്നു നൂറുകണക്കിന് വരുന്ന എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പ്രകടനവുമായി രംഗത്തെത്തിയത്.


    No comments

    Post Top Ad

    Post Bottom Ad