തണലായി 'സക്ഷമ'; വെല്ലുവിളികളെ പൊരുതിത്തോൽപ്പിച്ച് ഉപജീവനമാർഗം കണ്ടെത്തി ഈ സ്ത്രീകള്‍.
തൊഴിൽ പരിശീലനത്തിൻ്റെ ഭാഗമായി തയ്യൽക്കാരനെ കൊണ്ടുവന്നായിരുന്നു തുന്നൽ പരിശീലനം. വരുമാന മാർഗമെന്ന നിലയിലാണ് വിൽപന തുടങ്ങിയത്. അന്തേവാസികൾ തയ്യാറാക്കുന്ന ഇരുമുടി സഞ്ചികളെ കുറിച്ച് സോഷ്യൽ മീഡിയയിൽ കുറിപ്പിട്ടത്തോടെ അന്തർസംസ്ഥാനങ്ങളിൽ നിന്നു വരെ ഓർഡറുകൾ എത്തിത്തുടങ്ങി.
കാഴ്ചാപരിമിതിയുള്ളവർക്ക് തുന്നാൻ കഴിയാത്തതിനാൽ അവർ കർപ്പൂരം പാക്ക് ചെയ്യുന്നതിനും ചന്ദന തിരി തയ്യാറാക്കുന്നതിനും മുൻപന്തിയിലുണ്ട്. സക്ഷമയിൽ വന്നതോടെ താൻ സന്തുഷ്ടയെന്ന് നല്ലൊരു പാട്ടുകാരി കൂടിയായ സബിത പറഞ്ഞു. പരിമിതികളിൽ തളരാതെ പോരാടാനുളള ഊർജ്ജം നൽകുക മാത്രമല്ല അവർക്കൊരു ഉപജീവന മാർഗം കൂടി നൽകുകയാണ് സക്ഷമയുടെ കൂട്ടായ്മ.
No comments
Post a Comment