കരവലിയ്ക്കെതിരെ നടപടിയെടുക്കും
കണ്ണൂര്‍: തീരത്തുനിന്ന് നിശ്ചിത ദൂരം വിട്ട് മത്സ്യബന്ധനം നടത്തണമെന്ന മാനദണ്ഡം മറികടന്ന് രാത്രികാല കരവലി നടത്തുന്ന ബോട്ട് ഉടമകളെ നിയന്ത്രിക്കുന്നതിന് വേണ്ടി ഫിഷറീസ് വകുപ്പിന് കീഴിലുള്ള മറൈൻ എൻഫോഴ്സ്‌മെന്റിനോട് രാത്രികാല പട്രോളിംഗ് നടത്താൻ ആവശ്യപ്പെടും. മത്സ്യബന്ധന മാനദണ്ഡങ്ങള്‍ ലംഘിക്കുന്നതുമായി ബന്ധപ്പെട്ട പരാതികളുടെ അടിസ്ഥാനത്തില്‍ അഴീക്കല്‍ കോസ്റ്റല്‍ പൊലീസ് സ്റ്റേഷനില്‍ ചേര്‍ന്ന പരമ്ബരാഗത മത്സ്യത്തൊഴിലാളികളുടെയും ബോട്ട് ഉടമകളുടെയും യോഗത്തിലാണ് ഈ തീരുമാനം. അഴീക്കല്‍ മേഖലയില്‍ മറ്റു ജില്ലകളില്‍ നിന്നും സംസ്ഥാനങ്ങളില്‍ നിന്നുമുള്ള ബോട്ടുകള്‍ മാനദണ്ഡങ്ങള്‍ മറികടന്ന് മത്സ്യബന്ധനം നടത്തുന്നതും മത്സ്യ വിപണനം നടത്തുന്നതും നിയന്ത്രിക്കാനും യോഗം തീരുമാനിച്ചു.എസ്.ഐ വേണുഗോപാലൻ ,ബോട്ട് ഉടമ -മത്സ്യത്തൊഴിലാളി പ്രതിനിധികളായ പി.വി.ധനേഷ്, കെ.പി.പ്രതാപൻ, സി പി.അഭിലാഷ്, കെ.വി.അനൂപ്, കെ.കെ. ബൈജു എന്നിവര്‍ സംസാരിച്ചു
No comments
Post a Comment