ശബരിമലയിൽ വൻ ഭക്തജനതിരക്ക്
പത്തനംതിട്ട :- ഇത്തവണത്തെ ശബരിമല തീർഥാടനം തുടങ്ങിയശേഷം ഏറ്റവും കൂടുതൽ ഭക്തർ എത്തിയത് വെള്ളിയാഴ്ചയായിരുന്നു. 88,000 പേരാണ് വെർച്വൽ ക്യൂവിലൂടെ ബുക്കുചെയ്തിരുന്നത്. സ്പോട്ട് ബുക്കിങ് വഴി 5000 പേരും വന്നു. വ്യാഴാഴ്ച രാത്രി ഒൻപതുമണിമുതൽ കൂടുതൽ ഭക്തർ എത്തിത്തുടങ്ങി.
വെള്ളിയാഴ്ച പുലർച്ചെ മൂന്നിന് നടതുറന്നപ്പോൾ വലിയ നടപ്പന്തൽ നിറഞ്ഞിരുന്നു. പകൽ മുഴുവൻ നടപ്പന്തൽ നിറഞ്ഞ നി ലയിലുമായിരുന്നു. ചില ഘട്ടങ്ങ ളിൽ ആറുമണിക്കൂർ വരെ ക്യൂ നിൽക്കേണ്ടിവന്നു. ഇനിയുള്ള ദിവസങ്ങളിലും കൂടുതൽ ബുക്കിങ് ഉണ്ട്. ഡിസംബർ രണ്ട്, നാല്, എട്ട്, 11 എന്നീ തീയതികളിൽ 70,000-നുമേൽ ഭക്തർ ബുക്കുചെയ്തിട്ടുണ്ട്. ഡിസംബർ 11- ന് 88,000 പേരാണ് ബുക്കുചെയ്തിരിക്കുന്നത്.
No comments
Post a Comment