ട്രെയിനിൽനിന്ന് പുക, പരിഭ്രാന്തി
കണ്ണൂർ : മംഗളൂരു -യശ്വന്ത്പുർ പ്രതിവാര ട്രെയിൻ ചൊവ്വാഴ്ച രാത്രി കണ്ണൂർ റെയിൽവേ സ്റ്റേഷനിലെത്തിയപ്പോൾ കോച്ചിനടിയിൽനിന്ന് പുക ഉയർന്നത് യാത്രക്കാരിൽ പരിഭ്രാന്തി പരത്തി. രാത്രി 12.10നാണ് സംഭവം. പഴയങ്ങാടിയിൽ ആരോ ട്രെയിനിന്റെ ചങ്ങല വലിച്ചിരുന്നു. അതിനുശേഷം ട്രെയിൻ പുറപ്പെട്ടപ്പോൾ ബ്രേക്ക് ജാമായി വീലിനുള്ളിലെ ബുഷ് ഉരഞ്ഞാണ് പുക ഉയർന്നത്.
എലത്തൂരിൽ ട്രെയിനിലെ തീവയ്പ്പുണ്ടായതും കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട ട്രെയിനിന് തീവച്ച സംഭവവും നടുക്കുന്ന ഓർമകളായതിനാൽ യാത്രക്കാർ പലരും പരിഭ്രാന്തരായി.
റെയിൽവേ മെക്കാനിക്കൽ വിഭാഗം, ആർപിഎഫ്, റെയിൽവേ പൊലീസ്, സ്റ്റേഷൻ മാനേജർ, അഗ്നിരക്ഷാസേന എന്നിവ രും സ്ഥലത്തെത്തിയിരുന്നു. വിശദമായ പരിശോധന നടത്തി അരമണിക്കൂറിനുശേഷമാണ് ട്രെയിൻ കണ്ണൂരിൽ നിന്ന് പുറപ്പെട്ടത്.
No comments
Post a Comment