ജനുവരി മുതല്‍ ആ പരിപാടി നിര്‍ത്തും; ഗൂഗിള്‍ ക്രോം ഉപയോഗിക്കുന്നവര്‍ അറിയേണ്ട സുപ്രധാന കാര്യം
ഇന്റർനെറ്റ് കുക്കീസിന് അവസാനം കുറിച്ച് ഗൂഗിൾ. 2024 ജനുവരി നാല് മുതൽ ക്രോമിൽ തേഡ് പാർട്ടി കുക്കീസിന് വിലക്കേർപ്പെടുത്തുമെന്നാണ് റിപ്പോർട്ട്.ബ്രൗസറുകൾ വഴി ഓരോ വെബ്സൈറ്റ് സന്ദർശിക്കുമ്പോഴും ആ വെബ്‌സൈറ്റുകൾ ബ്രൗസറിൽ ഡാറ്റ ശേഖരിക്കാറുണ്ട്. ഇതിനെയാണ് കുക്കീസ് എന്ന് പറയുന്നത്.
കുക്കീസ് ഉപയോഗിച്ചാണ് ഉപഭോക്താക്കളുടെ ഇഷ്ടാനിഷ്ടങ്ങൾ ഒരു പരിധി വരെ സൈറ്റുകൾ തിരിച്ചറിയുന്നത്. പരസ്യങ്ങൾ പ്രദർശിപ്പിക്കാനും ഉപയോഗിക്കുന്നത് കുക്കീസാണ്.
ഉപഭോക്താവിന്റെ ബ്രൗസിങ് ഹിസ്റ്ററി, ലൊക്കേഷൻ, ഉപകരണം സംബന്ധിച്ച വിവരങ്ങൾ പുറത്താവാനും ബ്രൗസറിന്റെ പ്രവർത്തന വേഗം കുറയാനും കുക്കീസ് കാരണമാകാറുണ്ട്. സൈബർ ആക്രമണങ്ങൾക്കും കുക്കീസ് സഹായിക്കപ്പെടാറുണ്ട്. ഇത്തരം കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് 2024 ഓടെ തേഡ് പാർട്ടി കുക്കീസ് ഒഴിവാക്കാൻ ഗൂഗിൾ ശ്രമിക്കുന്നത്.
2019 ൽ തന്നെ കുക്കീസ് ഉപയോഗിച്ചുള്ള പരസ്യ വിതരണ രീതികളും ട്രാക്കിങും അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾ ഗൂഗിൾ ആരംഭിച്ചിരുന്നുവെന്നാണ് സൂചന.
No comments
Post a Comment