Header Ads

  • Breaking News

    നവകേരള ബസ് ആദ്യം പ്രദർശനത്തിന്, പിന്നെ വാടകയ്ക്ക്



    മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച നവകേരള ബസിന്റെ ഭാവി തിരുമാനമായി. ആദ്യം ബസ് തലസ്ഥാനത്തുൾപ്പെടെ പൊതുജനങ്ങൾക്കായ പ്രദർശിപ്പിക്കും. പിന്നീട് വാടകയ്ക്ക് നൽകും. വിവാഹം. വിനോദം, തീർഥാടനം തുടങ്ങിയ ആവശ്യങ്ങൾക്ക് നവകേരള ബസ് വാടകയ്ക്ക് ലഭിക്കും. കെ.എസ്.ആർ.ടി.സിയുടെ പേരിലാണ് ബസ് വാങ്ങിയിട്ടുള്ളത്. കെ.എ.ആർടിസിക്കാകും പരിപാലനച്ചുമതല. വാടക തീരുമാനിച്ചിട്ടില്ലെങ്കിലും സ്വകാര്യ ആഡംബര ടൂറിസ്റ്റ് ബസുകളെക്കാൾ കുറവായിരിക്കും. ദിവസം എണ്ണായിരം രൂപവരെ ഈടാക്കാമെന്ന് ചർച്ചവന്നിട്ടുണ്ട്. നവകേരള സദസ്സിന്റെ എറണാകുളത്തെ പര്യടനംകൂടി പൂർത്തിയായശേഷമാകും ബസ് കെ.എസ്.ആർടിസിക്ക് വിട്ടുകൊടുക്കുക. ഇതിനുശേഷം പുതിയ മന്ത്രി കാര്യങ്ങൾ വിശദീകരിക്കും. കെ.എസ്.ആർ.ടി.സി.യുടെ ബജറ്റ് ടൂറിസം വിഭാഗത്തിന് ബസ് കൈമാറാനാണ് സാധ്യത. 25 പേർക്കുള്ള ഇതിപ്പിടമാണ് ബസിലുള്ളത്. ശുചിമുറിയുള്ള ബസുകൾ സംസ്ഥാനത്ത് കുറവാണ്. ഇതിനകം എഴുന്നൂറിലധികംപേർ പേര് ബസ് വാടകയ്ക്ക് ലഭ്യമാകുമോ എന്നുചോദിച്ച് കെ.എസ്.ആർ.ടി.സി അധികൃതരെ ബന്ധപ്പെട്ടിട്ടുണ്ട്. 115 കോടി മുടക്കിയാണ് ഭാരത് ബെൻസിന്റെ ബസ് വാങ്ങിയത്.

    No comments

    Post Top Ad

    Post Bottom Ad