Header Ads

  • Breaking News

    കേന്ദ്രസർക്കാർ കേരളത്തിലെ റബർ കർഷകരോട് ശത്രുതാപരമായ സമീപനം സ്വീകരിക്കുന്നു”: മുഖ്യമന്ത്രി പിണറായി വിജയൻ




    കേരളത്തിലെ റബർ കർഷകരോട് ശത്രുതാപരമായ സമീപനമാണ് കേന്ദ്രസർക്കാർ സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിലെ റബർ മേഖലയ്ക്ക് എതിരായ നടപടി കേന്ദ്രം സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കടുത്തുരുത്തി മണ്ഡലത്തിലെ നവകേരള സദസിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കോട്ടയം ജില്ലയിലെ കടുത്തുരുത്തി മണ്ഡലത്തിലായിരുന്നു മൂന്നാം ദിനത്തിലെ ആദ്യ നവകേരള സദസ്സ്. കേരളത്തിലെ റബർ കർഷകരോട് ശത്രുതാപരമായ സമീപനമാണ് കേന്ദ്രസർക്കാർ സ്വീകരിക്കുന്നത്. നിലവിലുള്ള റബർകൃഷിയിൽ നിന്നും വരുമാനം ഉണ്ടാകരുതെന്നാണ് കേന്ദ്രം സ്വീകരിക്കുന്ന സമീപനമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അതേസമയം കേരളത്തിലെ കോൺഗ്രസ് ബിജെപിയുടെ നയങ്ങളാണ് പിന്തുടരുന്നതെന്ന് മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു. രാജ്യത്ത് ക്രൈസ്തവർ ഉൾപ്പെടെയുള്ള മതന്യൂനപക്ഷങ്ങൾ വേട്ടയാടപ്പെടുകയാണെന്ന് മന്ത്രി മുഹമ്മദ് റിയാസും പറഞ്ഞു. കുറവിലങ്ങാട് പള്ളി പാരിഷ് ഹാൾ മൈതാനി ഗ്രൗണ്ടിലെ പ്രത്യേകം തയ്യാറാക്കിയ പന്തലിൽ പതിനായിരങ്ങളാണ് ജനസദസിനെത്തിയത്. മന്ത്രിമാർക്ക് പുറമേ എംപിമാരായ ജോസ് കെ മാണി തോമസ്, ചാഴിക്കാടൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.


    No comments

    Post Top Ad

    Post Bottom Ad