കേരളത്തിൽ ആഭ്യന്തര വിനോദസഞ്ചാരികളുടെ എണ്ണം വർധിക്കുന്നു
ന്യൂഡൽഹി :- കേരളത്തിലെ ആഭ്യന്തര വിനോദസഞ്ചാരികളുടെ എണ്ണം കോവിഡിനു മുൻപുള്ള നിലയിലേക്കു തിരികെയെത്തിയെന്നു കേന്ദ്രസർക്കാർ കണക്കുകൾ വ്യക്‌തമാക്കുന്നു. കോവിഡ് വ്യാപനമുണ്ടായിരുന്ന 2021ൽ 75 ലക്ഷം ആഭ്യന്തര സഞ്ചാരികൾ കേരളത്തിലെത്തിയപ്പോൾ 2022 ൽ ഇത് 1.88 കോടിയായി. കോവിഡിനു മുൻപു 2019 ൽ എത്തിയ 1.84 കോടി സഞ്ചാരികളെന്ന കണക്ക് മറികടന്നെന്നു ടി.എൻ പ്രതാപനെ ലോക്‌സഭയിൽ മന്ത്രി ജി. കിഷൻ റെഡ്‌ഡി അറിയിച്ചു.
വിദേശ വിനോദസഞ്ചാരികളുടെ എണ്ണത്തിൽ ഗണ്യമായ പുരോഗതിയില്ല. 2019 ൽ 11.90 ലക്ഷം വിദേശ സഞ്ചാരികളാണു കേരളത്തിലെത്തിയത്. 2020 ൽ ഇതു 3.41 ലക്ഷമായി കുറഞ്ഞു. 2021 ൽ 60,000 , 2022 ൽ 3.46 ലക്ഷം പേരുമെന്നാണു കണക്ക്.
No comments
Post a Comment