Header Ads

  • Breaking News

    ക്രിസ്മസ് പരീക്ഷാ ചോദ്യങ്ങൾ യൂട്യൂബ് ചാനലിൽ പ്രചരിച്ചതിനെക്കുറിച്ച് അന്വേഷണത്തിനൊരുങ്ങി പൊതുവിദ്യാഭ്യാസ വകുപ്പ്


    തിരുവനന്തപുരം: ക്രിസ്മസ് പരീക്ഷാ ചോദ്യങ്ങൾ യൂട്യൂബ് ചാനലിൽ പ്രചരിച്ചതിനെക്കുറിച്ച് അന്വേഷണത്തിനൊരുങ്ങി പൊതുവിദ്യാഭ്യാസ വകുപ്പ്. ഉറപ്പായ ചോദ്യങ്ങൾ എന്ന തലക്കെട്ടിലാണ് വ്‌ളോഗർ പരീക്ഷയുടെ തലേദിവസം ചോദ്യങ്ങൾ പ്രചരിപ്പിച്ചത്. ഇതേ ചോദ്യങ്ങൾ പരീക്ഷക്ക് ആവർത്തിച്ചതിൽ ദൂരൂഹതയുണ്ടെന്നാണ് ആരോപണം.

    അധ്യാപക സംഘടനകൾ തന്നെയാണ് പരാതിയുമായി ആദ്യം രംഗത്തെത്തിയത്. 15-ാം തീയതി നടന്ന ഇംഗ്ലീഷ് പരീക്ഷയുടെ തലേദിവസം ഉറപ്പായും വരുന്ന ചോദ്യങ്ങൾ എന്ന പേരിൽ ചെയ്ത വീഡിയോയിലെ 40 മാർക്കിന്റെ ചോദ്യങ്ങൾ പിറ്റേ ദിവസം ആവർത്തിച്ചു. തൊട്ടടുത്ത ദിവസം നടന്ന സോഷ്യൽ സയൻസ് അടക്കമുള്ള പരീക്ഷകൾക്കും 40 മാർക്കിന്റെ ചോദ്യങ്ങൾ ഇയാളുടെ വീഡിയോയിൽനിന്നായിരുന്നു.

    ഈ സാമ്യതയാണ് സംശയത്തിന് കാരണമായത്. ഇയാൾ യൂട്യൂബ് വഴി കുട്ടികൾക്ക് ക്ലാസെടുക്കുന്ന ആളാണ്. വിഷയം വിദ്യാഭ്യാസ വകുപ്പ് വിശദമായി പരിശോധിച്ച ശേഷം അന്വേഷണം ആരംഭിക്കുമെന്നാണ് വിവരം.

    No comments

    Post Top Ad

    Post Bottom Ad