Header Ads

  • Breaking News

    കെഎസ്ആര്‍ടിസി ബസില്‍ ഇനി ഗൂഗിള്‍ പേ; ഓണ്‍ലൈന്‍ പണമിടപാട് നടത്താം


    കെ എസ് ആര്‍ ടി സി ബസുകളില്‍ ഗൂഗിള്‍ പേ അടക്കമുള്ള യുപി ഐ ആപ്പുകളിലൂടെ ടിക്കറ്റെടുക്കാം. ഇന്ന് മുതല്‍ ഓണ്‍ലൈന്‍ വഴി ടിക്കറ്റിന് പണം നല്‍കുന്നതിന്റെ പരീക്ഷണം ആരംഭിക്കും. ആദ്യഘട്ടമായി തിരുവനന്തപുരം ജില്ലയിലെ സ്വിഫ്റ്റ് ബസുകള്‍ ഉപയോഗിച്ച് ഓപറേറ്റ് ചെയ്യുന്ന 90 സിറ്റി സര്‍ക്കുലര്‍ സര്‍വീസുകളിലും പോയിന്റ് ടു പോയിന്റ് സര്‍വീസുകളിലും പരീക്ഷണാര്‍ഥം ഓണ്‍ലൈന്‍ പണമിടപാട് ഇന്നുമുതല്‍ തുടങ്ങും.

    കെ എസ് ആര്‍ ടി സിക്ക് ഇതിനുള്ള സംവിധാനം ഒരുക്കുന്നത് ചലോ മൊബിലിറ്റി സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ്. യുപിഐ, ഡെബിറ്റ് /ക്രെഡിറ്റ് കാര്‍ഡുകള്‍, ചലോ ആപ്ലിക്കേഷനിലെ ചലോപേ ആന്‍ഡ് വാലറ്റ് എന്നീ സംവിധാനങ്ങളുപയോഗിച്ചും യാത്രക്കാര്‍ക്ക് ടിക്കറ്റുകള്‍ എടുക്കാനായി സാധിക്കും.പരീക്ഷണ ഘട്ടത്തിലെ പോരായ്മകളോ അപാകതകളോ ശ്രദ്ധയില്‍ പെട്ടാല്‍ ആയത് പൂര്‍ണമായും പരിഹരിച്ചതിന് ശേഷമാകും ഒദ്യോഗികമായി നടപ്പില്‍ വരുത്തുക.

    No comments

    Post Top Ad

    Post Bottom Ad