Header Ads

  • Breaking News

    ചുംബനം, കെട്ടിപ്പിടുത്തം, എടുത്ത് ഉയര്‍ത്തല്‍’; വിനോദയാത്രയ്ക്കിടെ പത്താം ക്ലാസുകാരനൊപ്പം ‘റൊമാന്റിക്’ ഫോട്ടോഷൂട്ട് നടത്തി പ്രധാന അധ്യാപിക, സസ്‌പെന്‍ഷന്‍ .


    ബെംഗളൂരു: വിനോദയാത്രയ്ക്കിടെ പത്താം ക്ലാസ് വിദ്യാര്‍ഥിക്കൊപ്പം നാല്‍പ്പത്തിരണ്ടുകാരിയായ പ്രധാനാധ്യാപികയുടെ ‘റൊമാന്റിക്’ ഫോട്ടോഷൂട്ട്. സംഭവത്തില്‍ പ്രധാന അധ്യാപികയെ സസ്‌പെന്‍ഡ് ചെയ്തു.

    വിദ്യാര്‍ഥിയെ ചുംബിക്കുന്നതുള്‍പ്പെടെയുള്ള ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെയാണ് അധ്യാപികയെ സസ്‌പെന്‍ഡ് ചെയ്തത്.

    കര്‍ണാടക ചിന്താമണി മുരുഗമല്ലയിലെ ഒരു സ്‌കൂള്‍ അധ്യാപികയെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ടൂറിന് ഇടയില്‍ ആണ് പത്താം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ഒപ്പം അധ്യാപിക റോമാന്റിക് ഫോട്ടോ ഷൂട്ട് നടത്തിയത്.

    മറ്റൊരു വിദ്യാര്‍ഥിയാണ് രഹസ്യമായി ദൃശ്യങ്ങള്‍ ചിത്രീകരിച്ചത്. ഈ ചിത്രങ്ങള്‍ ലീക്കായിരുന്നു. അധ്യാപിക വിദ്യാര്‍ഥിയെ ചുംബിക്കുകയും വിദ്യാര്‍ഥിയെക്കൊണ്ട് എടുത്തുയര്‍ത്തുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.

    ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ വിദ്യാര്‍ഥിയുടെ രക്ഷിതാക്കള്‍ പരാതി നല്‍കി. ഇതിന് പിന്നാലെയാണ് വിദ്യാഭ്യാസ വകുപ്പ് അധ്യാപികയ്‌ക്കെതിരെ നടപടിയെടുത്തത്

    വിദ്യാര്‍ഥിയോട് പ്രധാനാധ്യാപിക മോശമായി പെരുമാറിയെന്ന് കണ്ടെത്തിയാണ് സസ്‌പെന്‍ഷന്‍. അതേസമയം ഒപ്പമുണ്ടായിരുന്ന മറ്റ് വിദ്യാര്‍ഥികളോ അധ്യാപകരോ സംഭവം അറിഞ്ഞിരുന്നില്ലെന്നാണ് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്

    No comments

    Post Top Ad

    Post Bottom Ad