ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് ജീവപര്യന്തം കഠിന തടവും പിഴയും.
തലശേരി:കണ്ണപുരം പോലീസ് സ്റ്റേഷൻ പരിധിയിൽ ക്വാർട്ടേഴ്സിൽ ഉറങ്ങുകയായിരുന്ന ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് ജീവപര്യന്തം കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയും അഡീഷണൽ സെഷൻസ് കോടതി (ഒന്ന്) ജഡ്ജി എ.വി. മൃദുല വിധിച്ചു. ചെറുകുന്ന് റഷീദ ക്വാർട്ടേഴ്സിൽ വി.കെ. റംലത്തിനെ
ക്വാർട്ടേഴ്സിന്റെ കിടപ്പു മുറിയിൽ തറയിൽ പായ വിരിച്ചു ഉറങ്ങികിടക്കവെ കഴുത്തിൽ ഷാൾ ചുറ്റി മുറുക്കി ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയെന്നതാണ് കേസ്. ഭർത്താവ് ഇരിക്കൂർ സ്വദേശി വെങ്ങാച്ചേരി ഹൗസിൽ അബ്ദുൽ റൗഫ് വി.സി,വയസ്സ് 55 നെയാണ് ശിക്ഷിച്ചത്. പിഴ തുക ഒരു ലക്ഷം രൂപ റംലത്തിൻ്റെ മകൾക്ക് കൊടുക്കണം. പിഴ അടച്ചില്ലെങ്കിൽ മൂന്ന് മാസം അധിക കഠിന തടവ് അനുഭവിക്കണം.2014 മേയ് 30ന് രാത്രി 11.45നാണ് കേസിന് ആസ്പദമായ സംഭവം. വളപട്ടണം ഇൻസ്പെക്ടർ ആയിരുന്ന വി. ഉണ്ണിക്കൃഷ്ണനാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ ഇ. ജയറാംദാസ് ഹാജരായി.
No comments
Post a Comment