തകർച്ചയുടെ വക്കിലായിരുന്ന കയർ മേഖല ഇപ്പോൾ ഉണർവ്വിൻ്റെ പാതയിൽ, കുപ്രചരണങ്ങൾ ജനങ്ങൾ പരിഗണിക്കില്ല; മുഖ്യമന്ത്രി
തകർച്ചയുടെ വക്കിലായിരുന്ന കയർ മേഖല ഇപ്പോൾ ഉണർവ്വിൻ്റെ പാതയിലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പരമ്പരാഗത മേഖലയ്ക്ക് സർക്കാർ മുന്തിയ പരിഗണന നൽകുന്നുവെന്നും, സർക്കാരിനെതിരായ കുപ്രചാരണങ്ങൾ ജനങ്ങൾ പരിഗണിക്കുന്നില്ലെന്നും ആലപ്പുഴയിൽ വെച്ച് നടന്ന നവകേരള സദസിൽ മുഖ്യമന്ത്രി പറഞ്ഞു.‘എല്ലാ വിഭാഗം ജനങ്ങളെയും ചേർത്തു നിർത്തിയുള്ള സർക്കാരിൻ്റെ നടപടികളിൽ ജനങ്ങൾ തൃപ്തരാണ് വണ്ടിപ്പെരിയാർ കോടതി വിധി അഭിമാനിക്കാവുന്ന ഒന്നല്ല. ഇത് സർക്കാർ പരിശോധിക്കും, തുടർ നടപടികളുണ്ടാവും. അപ്പീൽ സമർപ്പിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്’, മുഖ്യമന്ത്രി പറഞ്ഞു.
‘കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം സ്വാഗതാർഹമാണ്. നാടിൻ്റെ പ്രശ്നങ്ങൾ മനസ്സിലാകുന്നവർക്ക് ആ രീതിയിലെ പ്രതികരിക്കാനാവു. കേന്ദ്ര അവഗണന ക്കെതിരെ എല്ലാവരും ഒന്നിച്ച് നിൽക്കണം. കുഞ്ഞാലിക്കുട്ടിയുടെ നിലപാട് പ്രതിപക്ഷത്തെ പുനപരിശോധനയ്ക്ക് പ്രേരിപ്പിക്കട്ടെ. പ്രതിപക്ഷവുമായി ചർച്ചക്ക് സർക്കാർ തയ്യാറാണ്. ഒന്നും പറയാനില്ലാത്തതിനാലാണ് പ്രതിപക്ഷം ഇല്ലാത്ത ആരോപണങ്ങൾ ഉന്നയിക്കുന്നത്. അത് പ്രത്യേക മനോനിലയാണ്’, മുഖ്യമന്ത്രി പറഞ്ഞു.
No comments
Post a Comment