Header Ads

  • Breaking News

    ജാഗ്രത ! വിവാഹവീടുകളിൽ മോഷണം പതിവാകുന്നതായി പരാതി



    മയ്യിൽ :- വിവാഹവീടുകളിൽ മോഷണം നടത്തി രക്ഷപ്പെടുന്നതായി പരാതി. വിവാഹവീടുകളിലെ തിരക്കിലാണ് സ്വർണാഭരണവും പണവും അപഹരിക്കുന്നതായി തെളിഞ്ഞത്. കഴിഞ്ഞദിവസം ചെറുപഴശ്ശിയിലെ ഒരുവീട്ടിൽനിന്ന് പിഞ്ചുകുട്ടിയുടെ വള മോഷ്ടിച്ചതായി മനസ്സിലാക്കിയവർ പോലീസിൽ പരാതിപ്പെട്ടെങ്കിലും ആളെ കണ്ടെത്താനായില്ല.
    സമാനസംഭവം പാലത്തുങ്കര, കൊളച്ചേരി, മാണിയൂർ, മയ്യിൽ ഭാഗങ്ങളിലുമുണ്ടായിട്ടുണ്ടെന്ന് പറയുന്നു. 

    മിക്കവരും വിവാഹവീട്ടിൽ പ്രശ്നങ്ങളുണ്ടാകാതിരിക്കാൻ സംഭവം പുറത്തറിയിക്കാതിരിക്കുകയാണ്. പരിചയമില്ലാത്തവർ വിവാഹവീട്ടിലുണ്ടെന്ന് മനസ്സിലാക്കിയാൽ പോലീസിൽ അറിയിക്കണമെന്ന് മയ്യിൽ ഇൻസ്പെക്ടർ അറിയിച്ചു.

    No comments

    Post Top Ad

    Post Bottom Ad