എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ
മട്ടന്നൂര്‍: നിരോധിത മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് പൊലീസ് പിടിയില്‍. അഞ്ചരക്കണ്ടി കല്ലായി സ്വദേശി ജാബിർ ആണ് പിടിയിലായത്.
മട്ടന്നൂര്‍ ബസ് സ്റ്റാൻഡ് പരിസരത്തുനിന്ന് തിങ്കളാഴ്ച പുലര്‍ച്ചയാണ് ഇയാൾ പിടിയിലായത്. ബംഗളൂരുവില്‍ നിന്ന് ബസില്‍ മട്ടന്നൂര്‍ ബസ് സ്റ്റാന്‍ഡില്‍ വന്നിറങ്ങിയപ്പോഴാണ് 104.03 ഗ്രാം എം.ഡി.എം.എയുമായി ഇയാൾ പിടിയിലായത്.
കണ്ണൂര്‍ സിറ്റി പൊലീസ് കമീഷണര്‍ അജിത് കുമാറിന്റെ നേതൃത്വത്തില്‍ നാർകോട്ടിക് സെല്‍ എ.സി.പി ജയന് ഡൊമിനിക്കിന്റെ കീഴിലുള്ള ജില്ല ആന്റി നാർക്കോട്ടിക് സ്പെഷല്‍ ആക്ഷന്‍ ഫോഴ്സ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മട്ടന്നൂര്‍ പൊലീസുമായി ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് ജാബിറിനെ പിടികൂടിയത്.
മുമ്പ് 26.74 ഗ്രാം എം.ഡി.എം.എ കൈവശം വെച്ചതിന് ഇയാള്‍ക്കെതിരേ ഇരിട്ടി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. അറസ്റ്റിലായ യുവാവിനെ കോടതിയിൽ ഹാജരാക്കി.
No comments
Post a Comment