കബളിപ്പിച്ചു; ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്‌തൃ തർക്ക പരിഹാര കോടതി
കൊച്ചിയിൽ പഴയ മോഡൽ ഹോണ്ട യൂണികോൺ വാഹനം നൽകി ഉപഭോക്താവിനെ കബളിപ്പിച്ച വാഹന വിതരണക്കാരൻ ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്‌തൃ തർക്ക പരിഹാര കോടതി. എറണാകുളം, നെടുമ്പാശ്ശേരി സ്വദേശി അരവിന്ദ് ജി ജോൺ നൽകിയ പരാതിയിലാണ് ഡി.ബി ബിനു അദ്ധ്യക്ഷനും വൈക്കം.രാമചന്ദൻ, ടി.എൻ ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബഞ്ച് ഉത്തരവിട്ടത്. 2018 ഫെബ്രുവരിയിലാണ് ഹോണ്ട യൂണികോൺ മോട്ടോർസൈക്കിൾ അങ്കമാലി ആര്യ ഭംഗി മോട്ടോഴ്സിൽ നിന്നും പരാതിക്കാരൻ ബുക്ക് ചെയ്തത്. 2018 മാർച്ച് മാസം വാഹനം നൽകിയെങ്കിലും ആർ.സി ബുക്കിൽ 2017 മോഡൽ വാഹനം എന്നാണ് രേഖപ്പെടുത്തിയിരുന്നത്. നേരത്തെ പുറത്തിറങ്ങിയ പഴയ വാഹനമാണ് പുതിയ മോഡൽ എന്ന വ്യാജേന ഡീലർ നൽകിയതെന്നും ഇത് സേവനത്തിലെ ന്യൂനതയാണെന്നും പരാതിയിൽ പറയുന്നു .
No comments
Post a Comment