Header Ads

  • Breaking News

    യുവാവിനെ ആക്രമിച്ച കേസിൽ പ്രതികൾക്ക് തടവും പിഴയും


    തലശേരി: ക്ഷേത്രാചാരമായ തള്ളലിൽ പങ്കെടുക്കാൻ വിസമ്മതിച്ച യുവാവിനെ വയലിൽ തള്ളിയിട്ട് ആക്രമിച്ച കേസിൽ രണ്ടുപേരെ രണ്ട് വർഷം തടവിനും പതിനായിരം രൂപവീതം പിഴ അടയ്ക്കാനും ജില്ലാ സെഷൻസ് ജഡ്ജ് കെ.ടി. നിസാർ അഹമ്മദ് ശിക്ഷിച്ചു.

    തോ​ല​ന്പ്രയി​ലെ കൊ​യ​റ്റി വീ​ട്ടി​ൽ കെ. ​സു​ജേ​ഷ് (37), ക​പ്പ​റ്റപൊ​യി​ലി​ലെ ​ക​പ്പ​റ്റ​ന്‍റ​വി​ട പ്ര​വീ​ൺ (31 ) എ​ന്നി​വ​രേ​യാ​ണ് കോ​ട​തി ശി​ക്ഷി​ച്ച​ത്. പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ൽ ര​ണ്ടു മാ​സം കൂ​ടി ത​ട​വ് അ​നു​ഭ​വി​ക്ക​ണം. 2018 ന​വം​മ്പ​ർ 29ന് ​രാ​വി​ലെ​യാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ശി​വ​പു​ര​ത്തെ ജ്യോ​തി നി​വാ​സി​ൽ എ​ൻ.​പി. ജ്യോ​തി​രാ​ജാ​ണ് (42) ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്. പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി ജി​ല്ലാ ഗ​വ. പ്ലീ​ഡ​ർ കെ. ​അ​ജി​ത്ത് കു​മാ​ർ ഹാ​ജ​രാ​യി.

    No comments

    Post Top Ad

    Post Bottom Ad