Header Ads

  • Breaking News

    അയോധ്യ ശ്രീരാമ ക്ഷേത്രത്തിലെ ആരതിയിൽ പങ്കെടുക്കാം: ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു


    ലക്നൗ: അയോധ്യ ശ്രീരാമ ക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ ചടങ്ങിന് മുന്നോടിയായുള്ള ആരതിയിൽ പങ്കെടുക്കാൻ ഭക്തർക്ക് അവസരം. മുൻകൂട്ടി ഓൺലൈൻ മുഖാന്തരം ബുക്ക് ചെയ്യുന്ന ഭക്തർക്കാണ് ആരതിയിൽ പങ്കെടുക്കാൻ കഴിയുക. ക്ഷേത്രത്തിന്റെ ഔദ്യോഗിക പോർട്ടലിൽ ആരതി പാസിനായി ഭക്തർക്ക് അപേക്ഷ നൽകാവുന്നതാണ്. പാസ് ലഭിക്കുന്നതിനായി ആധാർ കാർഡ്, വോട്ടർ ഐഡി, ഡ്രൈവിംഗ് ലൈസൻസ്, പാസ്പോർട്ട് എന്നിവയിൽ ഏതെങ്കിലും ഒരു തിരിച്ചറിയൽ രേഖ നിർബന്ധമാണ്.

    ഭക്തർ ഓൺലൈനായി പാസ് ജനറേറ്റ് ചെയ്ത ശേഷം, ക്ഷേത്ര കൗണ്ടറിൽ നിന്ന് പാസ് സ്വീകരിക്കണം. ഈ സമയത്ത് തിരിച്ചറിയൽ രേഖകളിൽ ഏതെങ്കിലും ഒരെണ്ണം കൈവശം വയ്ക്കേണ്ടതാണ്. പാസും തിരിച്ചറിയൽ രേഖയും ഉദ്യോഗസ്ഥനെ കാണിച്ചതിനു ശേഷം മാത്രമേ ആരതിക്ക് പ്രവേശനം അനുവദിക്കൂ. രാവിലെ 6:30-ന് ശൃംഗാർ ആരതി, ഉച്ചയ്ക്ക് 12:00 മണിക്ക് ഭോഗ് ആരതി, രാത്രി 7:30-ന് സന്ധ്യാ ആരതി എന്നിങ്ങനെയാണ് ആരതിയുടെ സമയം. ഓൺലൈനായി പാസ് എടുത്തവർക്ക് മാത്രമാണ് ആരതിയിൽ പങ്കെടുക്കാൻ കഴിയുക. ഒരു ദിവസം 30 പേർക്ക് മാത്രമാണ് ആരതിയിൽ പങ്കെടുക്കാനുള്ള അനുമതി.

    No comments

    Post Top Ad

    Post Bottom Ad