സുൽത്താൻ ബത്തേരിയിൽ ആനയെ ബസിടിച്ചു; ആരോഗ്യനില ഗുരുതരം
സുൽത്താൻ ബത്തേരി കല്ലൂരില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് ഇടിച്ചു പരിക്കേറ്റ ആനയുടെ ആരോഗ്യനില മോശമായി തുടരുന്നു. നിലവിൽ ആന വനംവകുപ്പ് ആർ ആർ ടി, വെറ്റിനറി ടീം എന്നിവരുടെ നിരീക്ഷണത്തിലാണ്. ആനയുടെ വലതുകാലിനും ചുമലിനുമാണ് പരിക്കേറ്റിട്ടുള്ളത്.ആനയെ നീരീക്ഷിക്കുന്നതിനായി കൂടുതല്‍ വനംവകുപ്പ് വാച്ചര്‍മാരെ ഏർപ്പാടിക്കിയിട്ടുണ്ട്. ആന അവശനായതിനാൽ, മയക്കുവെടിവച്ച് ചികിത്സ പ്രായോഗികമല്ല. രാവിലെ ആനയുടെ നില നോക്കിയ ശേഷം ചികിത്സയുടെ കാര്യത്തിൽ അന്തിമ തീരുമാനം എടുക്കും. പതിവായി കല്ലൂർ മേഖലയിൽഎത്തുന്ന 35 വയസുള്ള കൊമ്പനാണ് പരിക്കേറ്റത്. ആനയെ ഇടിച്ച കർണാടക സ്വദേശികൾ സഞ്ചരിച്ച ബസ് വനംവകുപ്പ് കസ്റ്റഡിയിലാണ്. സംഭവത്തിൽ കേസ് എടുത്തിട്ടുണ്ട്.
No comments
Post a Comment