Header Ads

  • Breaking News

    കോവിഡ് മരണം; പാനൂരിൽ പ്രതിരോധ പ്രവർത്തനം ഊർജിതമാക്കി.


    പാനൂർ : നഗരസഭയിലെ ഒന്നാം വാർഡിൽ കോവിഡ് രോഗബാധയെത്തുടർന്ന് ഒരാൾ മരിച്ച പശ്ചാത്തലത്തിൽ മേഖലയിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. പാനൂർ ആസ്പത്രിയിൽ കെ.പി. മോഹനൻ എം.എൽ.എ.യുടെ നേതൃത്വത്തിൽ ചേർന്ന അടിയന്തര യോഗത്തിലാണ് തീരുമാനം.ഭയമല്ല ജാഗ്രതയാണ് വേണ്ടതെന്ന സന്ദേശമുയർത്തി മുൻകരുതൽ നടപടികൾ കർശനമാക്കും. പനിയുള്ളവർ ഐസൊലേഷനിലും കോവിഡ് പോസിറ്റീവായവർ ക്വാറന്റയിനിലും കഴിയണം. മാസ്ക്, സാനിറ്റൈസർ ഉപയോഗം നിർബന്ധമാക്കും.

    സാമൂഹികഅകലം പാലിക്കുക, അനാവശ്യമായ ആസ്പത്രി സന്ദർശനം ഒഴിവാക്കുക, ആളുകൾ കൂട്ടം കൂടി നിൽക്കാതിരിക്കുക, കോവിഡ് രോഗികളുമായി സമ്പർക്കം പുലർത്തിയവർ ക്വാറന്റൈനിൽ കഴിയുക, എല്ലാ വാർഡുകളിലും പനി സർവേ നടത്തി റിപ്പോർട്ട് ചെയ്യുക, ആഘോഷ പരിപാടികളിൽ ആളുകളുടെ എണ്ണം കുറയ്ക്കുക, വിവാഹം,ഉത്സവം തുടങ്ങിയ പരിപാടികൾ ആരോഗ്യ വിഭാഗത്തേയും നഗരസഭയേയും മുൻകൂട്ടി അറിയിക്കുക എന്നിവ കർശനമായി നടപ്പാക്കും.ആരോഗ്യ പ്രവർത്തകരോട് ജാഗ്രത പാലിക്കാൻ യോഗം നിർദേശിച്ചു. പ്രായാധിക്യമുള്ളവർക്ക് പനിയുടെ ലക്ഷണം കണ്ടാലുടൻ ആസ്പത്രിയിൽ പ്രവേശിപ്പിക്കണമെന്ന് യോഗം നിർദേശിച്ചു. നഗരസഭ കൗൺസിലർ നസീല കണ്ടിയിൽ അധ്യക്ഷത വഹിച്ചു.

    No comments

    Post Top Ad

    Post Bottom Ad