Header Ads

  • Breaking News

    ഗവര്‍ണര്‍ക്കെതിരെ കണ്ണൂരിന്റെ പ്രതിഷേധം


    കണ്ണൂർ: നാടിനെ അധിക്ഷേപിച്ച ഗവർണർക്കെതിരെ കണ്ണൂരിൻ്റെ പ്രതിഷേധം. ബ്ലഡി കണ്ണൂർ പ്രയോഗത്തിലൂടെ കണ്ണൂർ ജില്ലയെയാകെ അപമാനിച്ചതിനെതിരായിരുന്നു പ്രതിഷേധം. കണ്ണൂരിന്റെ രാഷ്ട്രീയ ചരിത്രത്തെയും പാരമ്പര്യത്തെയും കരിവാരിത്തേക്കാൻ സംഘപരിപാരത്തിന്റെ തീട്ടുരം വാങ്ങി പ്രവർത്തിക്കുന്ന ആരിഫ് മൊഹമ്മദ് ഖാനെതിരായ ജനരോഷം കൂട്ടായ്മയിൽ അലയടിച്ചു. കണ്ണൂർ സ്റ്റേഡിയം കോർണറിൽ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മയിൽ സമൂഹത്തിലെ വിവിധ തുറകളിലുള്ളവർ അണിചേർന്നു . കണ്ണൂരിന്റെ സ്വതന്ത്യസമര പോരാട്ട‍വും ജന്മിത്വത്തിനെതിരെ കർഷകർ നടത്തിയ ചെറുത്ത് നിൽപ്പുകളും പ്രക്ഷോഭങ്ങളും വിസ്മരിച്ച് നാടിനെ ബോധപൂർവം അപമാനിക്കുന്ന ഗവർണർക്കെതിരായ ബഹുജനങ്ങളുടെ താക്കീതായി പ്രതിഷേധം മാറി. ഭരണഘടനക്കും ജനാധിപത്യത്തിനും കളങ്കമായി രാഷ്ട്രീയ ലാഭത്തിനുവേണ്ടി സംസ്ഥാന ഭരണത്തെ അസ്ഥിരപ്പെടുത്താൻ നടത്തുന്ന ഗവർണറുടെ നീക്കങ്ങളെ എന്ത് വിലകൊടുത്തും പ്രതിരോധിക്കുമെന്ന പ്രഖ്യാപനമായി കണ്ണൂരിന്റെ പ്രതിധേഷം.

    കണ്ണൂർ കാൽടെക്സിൽ നിന്നാരംഭിച്ച പ്രതിഷേധ പ്രകടനം സ്റ്റേഡിയം കോർണറിൽ സമാപിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ ഉദ്ഘാടനം ചെയ്തു. രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ അധ്യക്ഷനായി. കെ പി സഹദേവൻ, കെ വി സുമേഷ് എംഎൽഎ, കെ പി സുധാകരൻ, വെള്ളോറ രാജൻ, സജി കുറ്റ്യാനിമറ്റം, കെ പി പ്രശാന്ത്, എം പി മുരളി, ബാബുരാജ് ഉളിക്കൽ, ഹമീദ് ചെങ്ങളായി, കെ കെ ജയപ്രകാശ് എന്നിവർ സംസാരിച്ചു

    No comments

    Post Top Ad

    Post Bottom Ad