Header Ads

  • Breaking News

    ഫിസിക്കൽ ടെസ്റ്റ് ഇല്ല; കേരള പൊലിസിൽ സ്ഥിര ജോലി നേടാം; 11,0300 വരെ ശമ്പളം നേടാം.


    കേരള പൊലിസിൽ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് വീണ്ടും അവസരം. കേരള പൊലിസിന്റെ ഫോറൻസിക് സയൻസ് ലബോറട്ടറിയിലേക്ക് സയന്റിഫിക് ഓഫീസർ തസ്തികയിലേക്കാണ് നിയമനം. കേരള പി.എസ്.സി വഴിയാണ് റിക്രൂട്ട്മെൻ്റ് വിളിച്ചിട്ടുള്ളത്. ഫിസിക്കൽ ടെസ്റ്റ് ഇല്ലാതെ തന്നെ നേരിട്ട് പരീക്ഷയെഴുതി ജോലി നേടാമെന്നതാണ് ഈ റിക്രൂട്ട്മെൻറിന്റെ പ്രത്യേകത. അതുകൊണ്ട് തന്നെ യോഗ്യതയുള്ളവരെല്ലാം പരമാവധി അപേക്ഷിക്കാൻ ശ്രമിക്കുക. ജനുവരി 31നാണ് അവസാന തീയതി.
    തസ്ത‌ിക& ഒഴിവ് കേരള പൊലിസ് ഫോറൻസിക് സയൻസ് ലബോറട്ടറിയിലേക്ക് സയന്റിഫിക് ഓഫീസർ നിയമനം.
    സയന്റിഫിക് ഓഫീസർ (കെമിസ്ട്രി), സയന്റിഫിക് ഓഫീസർ (ബയോളജി), സയൻ്റിഫിക് ഓഫീസർ (ഡോക്യുമെന്റ്സ്), സയൻ്റിഫിക് ഓഫീസർ (ഫിസിക്സ്) എന്നീ തസ്തികകളിലേക്ക് കേരളത്തിലുടനീളം പ്രതീക്ഷിത ഒഴിവുകളാണുള്ളത്.
    വിദ്യാഭ്യാസ യോഗ്യത
    സയന്റിഫിക് ഓഫീസർ (കെമിസ്ട്രി) അംഗീകൃത സർവ്വകലാശാലയിൽ നിന്ന് കെമിസ്ട്രിയിൽ 50 ശതമാനം മാർക്കിൽ കുറയാത്ത ബിരുദാന്തര ബിരുദം.
    സയന്റിഫിക് ഓഫീസർ (ബയോളജി) ബോട്ടണി/ സുവോളജിയിൽ 50 ശതമാനത്തിൽ കുറയാത്ത അംഗീകൃത യൂണിവേഴ്സിറ്റി ബിരുദാന്തര ബിരുദം.
    സയന്റിഫിക് ഓഫീസർ (ഡോക്യുമെന്റ്സ്)
    ഫിസിക്സ്/ കെമിസ്ട്രിയിൽ 50 ശതമാനത്തിൽ കുറയാത്ത അംഗീകൃത സർവ്വകലാശാല ബിരുദാന്തര ബിരുദം.
    സയന്റിഫിക് ഓഫീസർ (ഫിസിക്സ്) ഫിസിക്സിൽ 50 ശതമാനത്തിൽ കുറയാത്ത അംഗീകൃത സർവ്വകലാശാല ബിരുദാന്തര ബിരുദാന്തര ബിരുദം.
    പ്രായപരിധി 20 മുതൽ 36 വയസ് വരെ പ്രായമുള്ളവർക്കാണ് ജോലിക്കായി അപേക്ഷിക്കാനാവുക. ഉദ്യോഗാർഥികൾ 02-01-1987m2 01-01-2003 ജനിച്ചവരായിരിക്കണം. ഒബിസി, പട്ടിക വർഗം, മറ്റ് പിന്നോക്ക വിഭാഗങ്ങൾക്ക് വയസിളവുണ്ട്.
    ശമ്പളം സയന്റിഫിക് ഓഫീസർ (കെമിസ്ട്രി): 51400 – 110,300 രൂപ.
    സയന്റിഫിക് ഓഫീസർ (ബയോളജി): 51400 – 110,300 രൂപ.
    സയന്റിഫിക് ഓഫീസർ (ഡോക്യുമെന്റ്സ്): 51400 – 110,300 2.
    സയന്റിഫിക് ഓഫീസർ (ഫിസിക്‌സ്): 51400 – 110,300 രൂപ.
    താൽപര്യമുള്ള ഉദ്യോഗാർഥികൾക്ക് കേരള പി.എസ്.സിയുടെ ഔദ്യോഗിക വെബ്സൈറ്റ് ली (https://www.keralapsc.gov.in/, https://thulasi.psc.kerala.gov.in/thulasi/ അപേക്ഷിക്കാവുന്നതാണ്. ഔദ്യോഗിക വിജ്ഞാപനം
    ലഭിക്കുന്നതിനായി ഇവിടെ ക്ലിക് ചെയ്യുക.

    No comments

    Post Top Ad

    Post Bottom Ad