Header Ads

  • Breaking News

    ജില്ലയിലെ 13 ആയുഷ് സ്ഥാപനങ്ങൾ എൻഎബിഎച്ച് നിലവാരത്തിൽ


    കണ്ണൂരിൽ 13 ആയുഷ് സ്ഥാപനങ്ങൾ ഗുണനിലവാര മാനദണ്ഡമായ നാഷണൽ അക്രിഡിറ്റേഷൻ ബോർഡ് ഫോർ ഹോസ്പിറ്റൽ (എൻഎബിഎച്ച് ) നിലവാരത്തിൽ. ജില്ലയിൽ ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ് സെന്ററായി ഉയർത്തിയ 44 സ്ഥാപനങ്ങളിൽ 13 എണ്ണത്തിനാണ് ആദ്യഘട്ടത്തിൽ എൻഎബിഎച്ച് സർട്ടിഫിക്കേഷൻ ലഭിച്ചതായി ക്വാളിറ്റിയി ഉയർത്തിയ 44 സ്ഥാപനങ്ങളിൽ 13 എണ്ണത്തിനാണ് ആദ്യഘട്ടത്തിൽ എൻഎബിഎച്ച് സർട്ടിഫിക്കേഷൻ ലഭിച്ചതായി ക്വാളിറ്റി
    കൗൺസിൽ അറിയിച്ചത്.
    അഞ്ചരക്കണ്ടി,ശിവപുരം,തില്ലങ്കേരി,പൊയിലൂർ ആയുർവേദ ഡിസ്പെൻസറികൾക്കും തലശ്ശേരി,ധർമ്മടം,അഞ്ചരക്കണ്ടി വെള്ളോറ ഹോമിയോ ഡിസ്പെൻസറികൾക്കും ആണ് ദേശീയ സർട്ടിഫിക്കേഷന്‍ ലഭിച്ചത്.

    പ്രാഥമിക ആരോഗ്യസേവനം കഴിയുന്നത്ര നൽകുകയും സാമൂഹിക ആരോഗ്യ പദ്ധതികൾ നടപ്പിലാക്കുകയും രോഗപ്രതിരോധ പ്രവർത്തനം സംഘടിപ്പിക്കുകയും ആണ് ഹെൽത്ത് ആൻഡ് സെന്ററുകൾ ഉത്തരവാദിത്വം. ഇതിന്റെ ഭാഗമായി ജീവിതശൈലി രോഗ നിയന്ത്രണത്തിനുള്ള സ്ക്രീനിങ് ബോധവൽക്കരണം സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യപരിപാലന പരിപാടി പാലിയേറ്റീവ് വാർദ്ധക്യകാല പരിചരണം എന്നിവയെല്ലാം സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നടക്കുന്നു മാനസിക സ്വാസ്ത്വത്തിനായി യോഗ പരിശീലനവും നടത്തുന്നു.

    ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയർമാൻ ആയുള്ള ജില്ലാ ആയുസ്സ് ഹെൽത്ത് സൊസൈറ്റി ആണ് പ്രവർത്തനം ക്രോഡീകരിച്ചത്. ഒക്ടോബർ 3 മുതൽ ആറു വരെയാണ് എസ് ബി എച്ച് കേന്ദ്രസംഘം ജില്ലയിൽ പരിശോധന നടത്തിയത്. ജില്ലയിൽ ഇത്രയധികം സ്ഥാപനങ്ങൾക്ക് എൻ എബി എച്ച് അക്രഡിറ്റെഷൻ ലഭിച്ചത് സർക്കാർ ആയുഷ് മേഖലയിൽ വലിയ ഊർജ്ജമാണ് നൽകുന്നത്.

    No comments

    Post Top Ad

    Post Bottom Ad