Header Ads

  • Breaking News

    17 കാരിയെകാറിൽ കൊണ്ടു പോയി പീഡിപ്പിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ച യുവാവിനെതിരെ കേസ്


    കൂത്തുപറമ്പ്. കാറിൽ തട്ടികൊണ്ടു പോയി പീഡിപ്പിച്ച ശേഷം ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി പ്രചരിപ്പിച്ച യുവാവിനെതിരെ പരാതിയിൽ പോക്സോ നിയമപ്രകാരം പോലീസ് കേസെടുത്തു. സ്റ്റേഷൻ പരിധിയിലെ 20 കാരിയുടെ പരാതിയിലാണ് കേസ്. 2020-ൽ ആണ് പരാതിക്കാസ് പദമായ സംഭവം. സ്റ്റേഷൻ പരിധിയിൽ പ്ലസ് വണ്ണിന് പഠിക്കുന്ന സമയത്ത് പ്രായപൂർത്തിയാകാത്ത പരാതിക്കാരിയെ തൊക്കിലങ്ങാടി സ്വദേശിയായ വരുൺ കാറിൽ കൂട്ടികൊണ്ടു പോകുകയും പ്രതിയുടെ വീട്ടിലെത്തിച്ച ശേഷം പെൺകുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയും ദൃശ്വങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയ പിന്നീട് പ്രചരിപ്പിച്ചുവെന്നും കാണിച്ച് പോലീസിൽ നൽകിയ പരാതിയിലാണ് കേസ്. സംഭവം നടന്ന സമയത്ത് പെൺകുട്ടി പ്രായപൂർത്തിയാകാത്തതിനെ തുടർന്നാണ് യുവാവിനെതിരെ പോക്സോ നിയമപ്രകാരം പോലീസ് കേസെടുത്തത്.

    No comments

    Post Top Ad

    Post Bottom Ad