മഹാരാജാസ് കോളേജിലെ സംഘർഷം: 21 വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തു, ഇതുവരെ രജിസ്റ്റർ ചെയ്തത് 8 കേസുകൾ
കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിൽ ഉണ്ടായ സംഘർഷത്തിൽ വിദ്യാർത്ഥികൾക്കെതിരെ നടപടി സ്വീകരിച്ച് അധികൃതർ. സംഘർഷത്തെ തുടർന്ന് 21 വിദ്യാർത്ഥികളെയാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്. കെഎസ്‌യു, ഫ്രറ്റേണിറ്റി, എസ്എഫ്ഐ പ്രവർത്തകർക്കെതിരെയാണ് നടപടി. കഴിഞ്ഞ ജനുവരി 15 മുതലാണ് കോളേജിൽ സംഘർഷങ്ങൾ ഉടലെടുത്തത്. ഇതിനെ തുടർന്ന് കോളേജ് അനിശ്ചിതകാലത്തേക്ക് അടച്ചിടുകയായിരുന്നു.
15 മുതൽ കോളേജിൽ ഉണ്ടായ സംഘർഷത്തിൽ ആകെ 8 കേസുകളാണ് സെൻട്രൽ പോലീസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. അതേസമയം, കോളേജിലെ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയെ കുത്തിയ സംഭവത്തിൽ 15 പേർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. കെഎസ്‌യു, ഫ്രറ്റേണിറ്റി പ്രവർത്തകർക്കെതിരെയാണ് കേസെടുത്തത്. ഇവർക്കെതിരെ വധശ്രമം അടക്കം 9 വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. അധ്യാപകനെ ആക്രമിച്ച ഫ്രട്ടേണിറ്റി പ്രവർത്തകനെതിരെ പ്രതിഷേധിച്ചതിലുള്ള വിരോധമാണ് കത്തിക്കുത്തിലേക്ക് നയിച്ചതെന്നാണ് എഫ്ഐആറിൽ ഉള്ളത്.
No comments
Post a Comment