Header Ads

  • Breaking News

    പ്രത്യേക പരിഗണന വേണ്ട കുട്ടികൾക്ക് 21വയസിന് ശേഷവും സംരക്ഷണം വേണം; ഹര്‍ജിയില്‍ കേന്ദ്രസർക്കാരിന് നോട്ടീസ്




    ദില്ലി: പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് 21 വയസിന് ശേഷവും അവരുടെ സംരക്ഷണത്തിന്  മാർഗനിർദ്ദേശം ആവശ്യപ്പെട്ടുള്ള ഹർജിയിൽ സുപ്രീംകോടതി നോട്ടീസ്. കേന്ദ്രസർക്കാരിനാണ് സുപ്രീംകോടതി നോട്ടീസ് അയച്ചത്. നിലവിലെ നിയമം അനുസരിച്ച് ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്ക് 21 വയസു വരെ കുട്ടികൾ എന്ന പദവി നൽകാറുണ്ട്. എന്നാൽ ഇതിന് ശേഷം ഇവരുടെ സംരക്ഷണത്തിനടക്കം സാമ്പത്തികമായി ബുദ്ധിമുട്ടുള്ള മാതാപിതാക്കളുണ്ടെന്നും അതിനാൽ ഇവരുടെ ക്ഷേമം ഉറപ്പാക്കാൻ പ്രത്യേക പദ്ധതി വേണമെന്നും ഹർജിക്കാർ ആവശ്യപ്പെട്ടു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് നോട്ടീസ് അയച്ചത്. മലയാളിയായ കെആർഎസ് മേനോനാണ് ഹർജിക്കാരൻ. ഹർജിക്കാരനായി മുതിർന്ന അഭിഭാഷകൻ അഭീർ പുക്കാൻ, അഭിഭാഷകരായ കുര്യാക്കോസ് വർഗീസ്, ശ്യാം മോഹൻ എന്നിവർ ഹാജരായി.

    No comments

    Post Top Ad

    Post Bottom Ad