ജില്ലയിൽ 2478 പേർക്ക് ഉത്തരവ് കൈമാറി
കണ്ണൂർ : ഭൂമി തരംമാറ്റൽ അദാലത്തിൽ ജില്ലയിലെ 2478 പേർക്ക് ഉത്തരവ് കൈമാറി. തലശ്ശേരി സബ് ഡിവിഷൻ പരിധിയിലെയും തളിപ്പറമ്പ് റവന്യൂ ഡിവിഷൻ പരിധിയിലെയും ഭൂമി തരംമാറ്റൽ ഉത്തരവാണ് വിതരണം ചെയ്തത്.
തളിപ്പറമ്പ് റവന്യൂ ഡിവിഷൻ പരിധിയിലെ കണ്ണൂർ, തളിപ്പറമ്പ്, പയ്യന്നൂർ താലൂക്കുകളിൽ നിന്നായി 1722 അപേക്ഷകളാണ് തീർപ്പാക്കിയത്. തലശ്ശേരി സബ് ഡിവിഷൻ പരിധിയിലെ ഇരിട്ടി, തലശ്ശേരി താലൂക്കുകളിലെ 756 പേരും ഉത്തരവ് കൈപ്പറ്റി.
തളിപ്പറമ്പ് സബ് ഡിവിഷനിൽ ആകെ 1901 അപേക്ഷകളാണ് സൗജന്യ ഭൂമി തരംമാറ്റലിന് അർഹമായത്. ഇവയിൽ 179 എണ്ണം തീർപ്പാക്കാൻ ബാക്കിയുണ്ട്. ആവശ്യമായ രേഖകൾ ഇല്ലാത്തതും കൂടുതൽ പരിശോധന ആവശ്യമുള്ളതുമായ 153 അപേക്ഷകളാണുള്ളത്. 26 എണ്ണം നിരസിച്ചു.
തലശ്ശേരി സബ് ഡിവിഷൻ പരിധിയിലെ തലശ്ശേരി താലൂക്കിൽ 702 പേർക്കും ഇരിട്ടി താലൂക്കിൽ 54 പേർക്കും ഉത്തരവ് കൈമാറി. 814 അപേക്ഷകളായിരുന്നു രണ്ടാഴ്ചത്തെ അദാലത്തിൽ ലഭിച്ചത്. ഇതിൽ മതിയായ രേഖകളില്ലാത്ത 58 എണ്ണം തിരിച്ചയച്ചു.
കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ (ഭേദഗതി) നിയമം 2018 പ്രകാരം ഭൂമിയുടെ സ്വഭാവ വ്യതിയാനത്തിനായി നൽകിയ ഫോം-ആറ് ഓൺലൈൻ അപേക്ഷകളിൽ സൗജന്യ തരംമാറ്റത്തിന് അർഹമായ 25 സെന്റിൽ താഴെ ഭൂമിയുള്ള അപേക്ഷകളിലാണ് ഉത്തരവ് നൽകിയത്.
തളിപ്പറമ്പ് റവന്യൂ ഡിവിഷൻ അദാലത്ത് മയ്യിൽ വില്ലേജിലെ കെ പി റഹദിയക്ക് ഭൂമി തരംമാറ്റൽ ഉത്തരവ് കൈമാറി കളക്ടർ അരുൺ കെ വിജയൻ ഉദ്ഘാടനം ചെയ്തു. എഡിഎം ടി വി രഞ്ജിത്ത് അധ്യക്ഷനായി.
No comments
Post a Comment