കെ.എം മാണിയുടെ ആത്മകഥ 25 ന് മുഖ്യമന്ത്രി പ്രകാശനം ചെയ്യും
തിരുവനന്തപുരം: കെ.എം. മാണിയുടെ ആത്മകഥ ജനുവരി 25 ന് നിയമസഭാ മന്ദിരത്തിലുള്ള ആർ. ശങ്കരനാരായണൻ തമ്പി ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്യും.
കർഷകരെയും അധ്വാനവർഗ്ഗത്തെയും ഹൃദയത്തിൽ ചേർത്തു നിർത്തിയ കെ എം മാണിയുടെ ആത്മകഥ അര നൂറ്റാണ്ടിലേറെക്കാലം പുതിയ കേരളത്തെ രൂപപ്പെടുത്തിയ ഭരണനിർവഹണത്തിന്റെ ചേതോഹരമായ നേർക്കാഴ്ചയാണ്.
അധ്വാന വർഗ്ഗ സിദ്ധാന്തം എന്നൊരു കാഴ്ചപ്പാട് തന്നെ സൃഷ്ടിച്ചെടുക്കാൻ കെ എം മാണിക്ക് കഴിഞ്ഞു.അദ്ദേഹം ധനകാര്യ മന്ത്രി ആയിരുന്നപ്പോഴാണ് കാരുണ്യ പദ്ധതി രൂപപ്പെടുത്തുകയും;അനേക രോഗികൾക്ക് ആശ്വാസമാവുകയും ചെയ്തത് .
No comments
Post a Comment