Header Ads

  • Breaking News

    ഓൺലൈൻ തട്ടിപ്പ് ; പാനൂർ സ്വദേശിയുടെ 6 ലക്ഷം രൂപ തട്ടിയതായി പരാതി



    കണ്ണൂർ :- ഓൺലൈൻ വഴി പാനൂർ സ്വദേശിയായ ചാർട്ടേ് അക്കൗണ്ടൻ്റിൻ്റെ 6 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തതായി പരാതി. വാട്‌സാപ്പിലൂടെ ഓഹരി വ്യാപാരം നടത്തി പണം സമ്പാദിക്കാമെന്നു തെറ്റിദ്ധരിപ്പിച്ചാണു തട്ടിപ്പ്. ഓഹരി വാങ്ങാനായി പല അക്കൗണ്ടുകളിലേക്ക് 6.32 ലക്ഷം രൂപ തവണകളായി അയച്ചു കൊടുക്കുകയായിരുന്നു.

    മറ്റൊരു പരാതിയിൽ കതിരൂർ സ്വദേശിക്കു നഷ്ടമായത് 88,500 രൂപ. വാട്ട്സാപ്പിലൂടെ പാർട്ടൈം ജോലി വാഗ്ദാനം ചെയ്താണു തട്ടിപ്പ്. ഇൻസ്റ്റഗ്രാമിലെ പരസ്യം കണ്ട് ക്രെഡിറ്റ് കാർഡ് വഴി 1,000 രൂപ അടച്ച് സാധനം ഓർഡർ നൽകിയ തലശ്ശേരി സ്വദേശിക്കും പണം നഷ്ടമായി.

     ഫേസ്ബുക്, ഇൻസ്റ്റഗ്രാം എന്നിവ വഴിയാണ് വ്യാജ കമ്പനികളുടെ പര സ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നത്. വാട്സാപ്, ടെലഗ്രാം, ഇൻസ്റ്റഗ്രാം തുടങ്ങിയവ ഉപയോഗിക്കുന്നവർ സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ച് ജാഗ്രത പുലർത്തണമെന്നു പോലീസ് ആവശ്യപ്പെട്ടു. പരിചയമല്ലാത്ത ഫോൺ നമ്പറുകളിൽ നിന്ന് മെസേജുകളോ, പരസ്യങ്ങളോ, കോളുകളോ, ലിങ്കുകളോ ലഭിച്ചാൽ തിരിച്ച് മെസേജ് അയയ്ക്കുകയോ അതിനെ പറ്റി ചോദിക്കുകയോ ചെയ്യരുത്.

    No comments

    Post Top Ad

    Post Bottom Ad