മഹാരാജാസ് കോളേജ് ഇന്ന് തുറക്കും; 6 മണിക്ക് ശേഷം കോളേജിൽ ആരെയും അനുവദിക്കില്ല
മഹാരാജാസ് കോളേജ് ഇന്ന് തുറക്കുമെന്ന് പ്രിന്‍സിപ്പാള്‍ ഇന്‍ ചാര്‍ജ് ഡോ ഷജില ബീവി. 5 സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കാന്‍ മുന്‍ പ്രിന്‍സിപ്പല്‍ സര്‍ക്കാറിന് കത്ത് നല്‍കിയിരുന്നുവെന്നും സര്‍ക്കാര്‍ തീരുമാനത്തിന് വേണ്ടി കാത്തിരിക്കുകയാണെന്നും പ്രിന്‍സിപ്പാള്‍ മാധ്യമങ്ങളോട് പറഞ്ഞു.6 മണിക്ക് കോളേജ് ഗേറ്റ് അടക്കും, അതിന് ശേഷം വിദ്യാര്‍ത്ഥികള്‍ ക്യാമ്പസില്‍ തുടരാന്‍ പാടില്ല എന്നും ഇത്തരത്തിലുള്ള നടപടികള്‍ കര്‍ശനമായി നടപ്പാക്കുമെന്നും മഹാരാജാസ് കോളേജ് പ്രിന്‍സിപ്പാള്‍മഹാരാജാസ് കോളേജില്‍ എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി അബ്ദുള്‍ നാസറിനെയാണ് ഫ്രറ്റേണിറ്റി കെ എസ് യു പ്രവര്‍ത്തകര്‍ ക്യാംപസിനകത്തിട്ട് കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്. എസ്എഫ്‌ഐ ഏരിയ കമ്മിറ്റി അംഗം അശ്വതിയെയും കുപ്പിച്ചില്ലുകൊണ്ട് ആക്രമിച്ചു. സംഭവത്തില്‍ ഫ്രറ്റേണിറ്റി ,കെ എസ് യു പ്രവര്‍ത്തകരായ 15 പേര്‍ക്കെതിരെ സെന്‍ട്രല്‍ പൊലീസ് കേസെടുത്തു. എംജി സര്‍വ്വകലാശാല നാടകോത്സവത്തിന്റ ഭാഗമായി ക്യാംപസിനകത്ത് നാടകപരിശീലനം നടക്കുന്നുണ്ടായിരുന്നു.സംഘാടകച്ചുമതലയുടെ ‘ ഭാഗമായി അബ്ദുള്‍ നാസിറും എസ്എഫ്‌ഐ പ്രവര്‍ത്തകരും ക്യാംപസിലുണ്ടായിരുന്നു.പരിശീലനം കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് ക്യാംപസിലെ ഫ്രറ്റേണിറ്റി നേതാവായ ബിലാല്‍, കെഎസ് യു നേതാവ് അമല്‍ ടോമി എന്നിവരുടെ നേതൃത്വത്തില്‍ അക്രമിസംഘം ക്യാംപസിലെത്തുകയും എസ്എഫ്‌ഐ പ്രവര്‍ത്തകരെ ആക്രമിക്കുകയും ചെയ്തതെന്ന് മഹാരാജാസ് കോളേജ് യൂണിയന്‍ ചെയര്‍മാന്‍ തമീം പറഞ്ഞു
No comments
Post a Comment