കണ്ണൂർ വിമാനത്താവള റോഡ് : സ്ഥലം വിട്ടു കൊടുക്കുന്നവരുടെ യോഗം ഞായറാഴ്ച .
കണ്ണൂർ വിമാനത്താവളം നാലു വരിപ്പാതയ്ക്കായി സ്ഥലം ഏറ്റെടുക്കുന്ന നടപടികൾ വൈകുന്ന സാഹചര്യത്തിൽ റോഡിന് വേണ്ടി ഭൂമി വിട്ടുകൊടുക്കേണ്ടി വരുന്ന സ്ഥലം ഉടമകളുടെ യോഗം ജനുവരി 14ന് ഞായറാഴ്ച വൈകുന്നേരം 3 മണിക്ക് കേളകം ഐശ്വര്യ കല്യാണമണ്ഡപത്തിൽ വച്ച് നടക്കും.
കേളകം, കണിച്ചാർ പഞ്ചായത്തുകളിലെ ബന്ധപ്പെട്ട സ്ഥലം ഉടമകൾ കൃത്യ സമയത്തു തന്നെ യോഗത്തിൽ പങ്കെടുക്കണമെന്ന് നാലുവരിപ്പാത ആക്ഷൻ കമ്മിറ്റി കൺവീനർ ജോണി പാമ്പാടിയിൽ അറിയിച്ചു.
ബന്ധപ്പെടേണ്ട നമ്പർ:9447851110
No comments
Post a Comment