നിരോധിത പുകയില ഉൽപ്പന്നങ്ങൾ വില്പന നടത്തുകയായിരുന്ന ഉത്തരേന്ത്യൻ സംസ്ഥാനക്കാരനെ പിടികൂടി.
തലശ്ശേരി പുതിയ ബസ്സ്റ്റാൻഡ് പരിസരത്ത് നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ നിരോധിത പുകയില ഉത്പന്നങ്ങൾ വില്പന നടത്തുകയായിരുന്ന
ഉത്തർപ്രദേശ് സ്വദെശിയായ രാധേഷ് ശ്യാം എന്നയാളെ ഏകദേശം 250 ഓളം നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ പാക്കറ്റുകൾ സഹിതം പിടികൂടി. ഇയാൾ നിന്ന് 3000 രൂപ പിഴ ഈടാക്കി.
നിരോധിത പുകയില ഉൽപ്പന്നങ്ങൾ നശിപ്പിച്ചു.
നഗരസഭ ക്ലീൻ സിറ്റി മാനേജർ വി പി ബാബുവിന്റെ നേതൃത്വത്തിൽ ഹെൽത്ത് ഇൻസ്പെക്ടർമാരായ അനിൽകുമാർ, കുഞ്ഞിക്കണ്ണൻ തുടങ്ങിയവർ റെയിഡിൽ പങ്കെടുത്തു
No comments
Post a Comment