Header Ads

  • Breaking News

    ചിത്രയും ശോഭനയും എല്ലാം നാടിന്റെ സ്വത്ത്: ഏതെങ്കിലും കള്ളിയിൽ ആക്കേണ്ട കാര്യം ഇല്ലെന്ന് എം.വി ഗോവിന്ദൻ


    തിരുവനന്തപുരം: ചിത്രയും ശോഭനയും എല്ലാം നാടിന്റെ സ്വത്താണെന്നും അവരെ ഏതെങ്കിലും കള്ളിയിൽ ആക്കേണ്ട കാര്യം ഇല്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. അയോധ്യയിലെ ക്ഷേത്ര പ്രതിഷ്ഠ ബിജെപി തെരഞ്ഞെടുപ്പ് ആയുധമാക്കുകയാണെന്നും കെ എസ് ചിത്രയെ പോലുള്ള പ്രതിഭ എടുത്ത നിലപാട് വിമർശിക്കപ്പെടുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ, അതിന്റെ പേരിൽ ചിത്രയെ അടച്ചാക്ഷേപിക്കാൻ ഇല്ലെന്നും അദ്ദേഹം അറിയിച്ചു.

    കേന്ദ്രത്തിനെതിരെ ഡൽഹിയിൽ നടത്തുന്ന സമരത്തിൽ സഹകരിക്കില്ലെന്ന പ്രതിപക്ഷ നിലപാടിന് യുഡിഎഫിൽ പൂർണ പിന്തുണയില്ല. കേരളത്തോട് കേന്ദ്രം വെല്ലുവിളിക്കുകയാണ്. ഇതിന്റെ ആത്യന്തിക തിരിച്ചടി ജനങ്ങൾക്കാണ്. യോജിച്ച സമരത്തിൽ നിന്നും വിട്ടുനിൽക്കുന്നത് രാഷ്ട്രീയ കാരണങ്ങൾ കൊണ്ടാണ് എന്നാണ് പ്രതിപക്ഷ വിശദീകരണം. ജനങ്ങളോടൊപ്പം നിൽക്കാനാകില്ലെന്നാണ് പ്രതിപക്ഷം പരസ്യ നിലപാട് എടുക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

    ഏതെങ്കിലും പ്രശ്‌നത്തിന്റെയോ പദപ്രയോഗത്തിന്റെയോ പേരിൽ എംടി അടക്കം ആരേയും തള്ളി പറയേണ്ട കാര്യം ഇല്ല. എക്‌സാലോജിക്കിന്റെ പേരിൽ മുഖ്യമന്ത്രിയെ വരെ പ്രതിക്കൂട്ടിൽ നിർത്താനാണ് ശ്രമം. വസ്തുതകളുള്ള റിപ്പോർട്ടുകളല്ല പുറത്ത് വരുന്നത്. എക്‌സാലോജിക്ക് ഉണ്ടാക്കിയ കരാറുകൾ പാർട്ടി പരിശോധിക്കേണ്ട കാര്യം ഇല്ല. രാഷ്ട്രീയ ലക്ഷ്യം വച്ചുള്ള നീക്കം മാത്രമാണിത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് വരെ ഇത്തരം പല കാര്യങ്ങൾ പുറത്ത് വരുമെന്നും എം വി ഗോവിന്ദൻ ചൂണ്ടിക്കാട്ടി.

    No comments

    Post Top Ad

    Post Bottom Ad