വയോധികരുടെ പകൽ വിജ്ഞാനകേന്ദ്രത്തെ പടിയിറക്കി കണ്ണൂർ കോർപറേഷൻ
കണ്ണൂർ താളിക്കാവിലെ കോർപറേഷൻ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന വയോധികരുടെ പകൽ വിജ്ഞാനകേന്ദ്രത്തെ പടിയിറക്കി കോർപറേഷൻ. സാന്ത്വനമേഖലയിൽ പ്രവർത്തിക്കുന്ന ഐആർപിസിയുടെ പകൽ വിജ്ഞാനകേന്ദ്രത്തിന് കെട്ടിടം നൽകാനാവില്ലെന്ന തീരുമാനം എൽഡിഎഫിന്റെ വിയോജന ക്കുറിപ്പോടെയാണ് കൗൺസിൽ യോഗം പാസാക്കിയത്. സാമൂഹ്യപ്രവർത്തനം നടത്തുന്ന സ്ഥാപനത്തെ പോലും ഇല്ലാതാക്കുന്നതിനു പിന്നിൽ രാഷ്ട്രീയ തിമിരമാണെന്ന് എൽഡിഎഫ് അംഗ ങ്ങൾ പറഞ്ഞു.
2018ലാണ് പകൽ വിജ്ഞാന കേന്ദ്രം കോർപറേഷൻ കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങിയത്.
മൂന്ന് വർഷത്തേക്ക് അനുവദിച്ച
ലൈസൻസ് പുതുക്കാൻ 2021 ഒക്ടോബറിലാണ് ഐആർപി സി സെക്രട്ടറി അപേക്ഷ നൽകിയത്. മൂന്ന് വർഷം കഴിഞ്ഞ് 2024 ജനുവരി ഒന്നിൻ്റെ കൗൺസിലിലാണ് അപേക്ഷ പരിഗണിച്ചത്. അതേ കെട്ടിടത്തിലെ കോർപറേഷൻ പകൽ വിശ്രമകേന്ദ്രത്തിന് സൗകര്യം വർധിപ്പിക്കാനാണ് പകൽ വിജ്ഞാനകേന്ദ്രത്തിന്റെ ലൈസൻസ് പുതുക്കാത്തതെന്നാണ് മേയർ ടി ഒ മോഹനൻ പറഞ്ഞത്. കോർപറേഷൻ സ്ഥാപനത്തിൽ കൂടുതൽ പേർ വരുന്നുവെന്ന തെറ്റായ കണക്ക് അവതരിപ്പിച്ച് പകൽ വിജ്ഞാനകേന്ദ്രം പൂട്ടാനുള്ള സങ്കുചിത നിലപാടാണെന്ന് എൽഡിഎഫ് കൗൺസിലർ എൻ സുകന്യ പറഞ്ഞു. കരട് മാസ്‌റ്റർ പ്ലാൻ സംബന്ധിച്ച കൗൺസിലർമാർക്കു പോലും വ്യക്തതയില്ലെന്ന് എൽഡി എഫ് കൗൺസിലർമാർ ആരോപിച്ചു.
മാസ്റ്റർ പ്ലാൻ സംബന്ധി ച്ച് 1819 പരാതികളാണ് ലഭിച്ചത്. ഇതിൻ്റെ അടിസ്ഥാനത്തിൽ 84 റോഡുകൾ ഒഴിവാക്കുകയും 90റോഡുകളുടെ വീതി കുറയ്ക്കുകയും ചെയ്‌തു. ഭേദഗതി വരുത്തിയ മാസ്‌റ്റർ പ്ലാൻ്റിൻ്റെ പകർപ്പ് കൗൺസിലർമാർക്ക് വിതരണം ചെയ്യാത്തതിലും വൻ പ്രതിഷേധമുണ്ടായി.
No comments
Post a Comment