Header Ads

  • Breaking News

    സ്വർണക്കവർച്ച : ഡൽഹിയിൽ പിടിയിലായ മുഖ്യപ്രതിയെ കൂത്തുപറമ്പിൽ എത്തിച്ചു


    കൂത്തുപറമ്പ്:യുവതിയെ തട്ടിക്കൊണ്ടുപോയി ഒരു കിലോയോളം സ്വർണം തട്ടിയെടുത്ത സംഭവത്തിൽ ഡൽഹിയിൽ പിടിയിലായ മുഖ്യപ്രതിയെ കൂത്തുപറമ്പിലെത്തിച്ച് കോടതിയിൽ ഹാജരാക്കി. മാങ്ങാട്ടിടം കണ്ടരി നൂർമഹലിൽ മർവാനെ (31)യാണ് കൂത്തുപറമ്പ് ഇൻസ്പെക്ടർ ഇൻ ചാർജ് അനിൽകുമാർ, എസ്ഐ അഖിൽ എന്നിവർ ചേർന്ന് അറസ്റ്റു ചെയ്തത്. കൂത്തുപറമ്പ് മജിസ്ട്രേട്ട് കോടതി യുടെ ചുമതല വഹിക്കുന്ന മട്ടന്നൂർ മജിസ്ട്രേട്ട് പ്രതിയെ റിമാൻഡു ചെയ്തു.

    വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ വ്യാഴാഴ്ച രാവിലെ ഡൽഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിൽവച്ചാണ് മർവാൻ പിടിയിലായത്. ഇയാൾ ക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച് വിമാനത്താവളങ്ങ ൾക്കുൾപ്പെടെ കൈമാറിയതാണ് പ്രതിയെ പിടികൂടാൻ പൊലീസിന് സഹായകമായത്. സംഭവത്തിൽ കോട്ടയം മലബാർ കൂവപ്പാടിയിലെ ജംഷീർ മൻസിലിൽ ടി വി റംഷാദ്, കൂത്തുപറമ്പ് മൂര്യാട് താഴെപ്പുരയിൽ സലാം, പൂക്കോട് ശ്രീധരൻ മാസ്റ്റർ റോഡി മൻസിലിൽ പ്രതി മർവാൻലെ ജമീല അഫ്‌സൽ, മൂര്യാട്ടെ മുഫസിൻ എന്നിവരെ കഴിഞ്ഞ ദിവസം കൂത്തുപറമ്പ് പൊലീസ് അറസ്റ്റു ചെയതിരുന്നു.

    കൊച്ചി അന്താരാഷ്ട്ര വിമാന ത്താവളത്തിൽവച്ച് കോഴിക്കോട് നരിക്കുനി സ്വദേശിനി ബുഷറയിൽ നിന്നാണ് മർവാൻ്റെ നേതൃത്വത്തിലുള്ള ക്വട്ടേഷൻ സംഘം ഒരു കിലോയോളം വരുന്ന സ്വർണം തട്ടിയെടുത്തത്.

    കൂത്തുപറമ്പ് എസിപി കെ വിനോദ്‌കുമാറിൻ്റെ നേതൃത്വത്തിലാണ് കേസന്വേഷിക്കുന്നത്. നിലവിൽ ഇദ്ദേഹം ശബരിമല സ്പെഷ്യൽ ഡ്യൂട്ടിയിലായതിനാൽ തലശേരി എസിപി ഷഹൻഷാക്കാണ് അന്വേഷണച്ചുമതല

    No comments

    Post Top Ad

    Post Bottom Ad