കണ്ണൂരിൽ ബൈക്ക് അപകടത്തിൽ മരണപെട്ടവരെ തിരിച്ചറിഞ്ഞു.
കണ്ണൂർ : ദേശീയപാതയിൽ മേലെചൊവ്വയ്ക്ക് സമീപം ബൈക്ക് ഡിവൈഡറിൽ ഇടിച്ച് റോഡി ലേക്ക് വീണ യുവാക്കൾ ലോറി കയറി മരിച്ചു. പാപ്പിനിശ്ശേരി ലിജ്‌മ റോഡ് വി.പി. ഹൗസിൽ വി.പി. സമദ് (22), പാപ്പിനിശ്ശേ രി പഴഞ്ചിറ പള്ളിക്ക് സമീപ ത്തെ കുറ്റിപ്പള്ളിക്കകത്ത് വീട്ടിൽ കെ.പി. റിഷാദ് (29) എന്നിവരാണ് മരിച്ചത്.
തിങ്കളാഴ്‌ച രാത്രി എട്ടുമണി യോടെയായിരുന്നു അപകടം. ചൊവ്വ ഭാഗത്തുള്ള ടർഫിൽ കളി കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുകയാ യിരുന്നു. ഇരുവരും സഞ്ചരിച്ച ബൈക്ക് മേലെചൊവ്വ ഗോപു നന്തിലത്ത് ജി മാർട്ടിന് സമീപത്തു വെച്ച് നിയന്ത്രണംതെറ്റി ഡിവൈഡറിൽ ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ എതിർവശത്തെ റോഡി ലേക്ക് വീണ യുവാക്കളുടെ ദേഹത്ത് തലശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്ന ലോറി കയറി ഇറങ്ങുകയായിരുന്നു. നാട്ടുകാർ ഉടൻ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. വി.പി. മുസ്തഫയുടെയും പരേതയായ സമീനയുടെയും മകനാണ് സമദ്. കൊയിലാണ്ടി നന്തിയിലെ അറബിക് കോളേജ് വിദ്യാർഥിയാണ്. സഹോദരൻ: നാഫി. അബ്‌ദുള്ളയുടെയും അഫ്‌സത്തിന്റെയും മകനാണ് റിഷാദ്. ഫ്ലിപ്കാർട്ടിന്റെ വിതരണത്തൊഴിലാളി യാണ്. സഹോദരങ്ങൾ: അഫീദ്, ഫസീല, അഫ്‌താബ്. ഇരുവരു ടെയും മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കബറടക്കം
അതേസമയം ദേശീയപാതയിൽ മേലെചൊവ്വയ്ക്കും താഴെചൊവ്വയ്ക്കുമിടയിലെ ഇറക്കത്തിൽ വീണ്ടും അപകടങ്ങൾ. അപകടഭീഷണിയുയർത്തുന്ന ഇവിടെ തിങ്കളാഴ്‌ച മണിക്കൂറുകളുടെ ഇടവേളയിലുണ്ടായത് രണ്ട് അപകടങ്ങൾ.
ആംബുലൻസ് മരത്തിൽ ഇടിച്ചായിരുന്നു ആദ്യ അപകടം.
രണ്ടാമത്തെ അപകടത്തിൽ ബൈക്ക് യാത്രികരായ രണ്ടുപേർ റോഡിൽ തെറിച്ചുവീണ് ലോറി കയറി മരിച്ചു.
തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെയായിരുന്നു ആദ്യ അപകടം. രോഗിയുമായി വന്ന മട്ടന്നൂർ കോ- ഓപ്പറേറ്റീവ് റൂറൽ ബാങ്കിന്റെ ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്. ആംബുലൻസിൽ ഉണ്ടായിരുന്ന
രോഗിയെ മറ്റൊരു വാഹനത്തിൽ ആസ്പത്രിയിലേക്ക് കൊണ്ടുപോയി. ഇറക്കത്തിൽ പാളിയ ആംബുലൻസ് വഴിമാറിക്കൊടുത്ത രണ്ട് കാറുകളിലും സ്കൂട്ടറുകളിലും തട്ടിയാണ് മരത്തിലിടിച്ച് നിന്നത്.
രാത്രി എട്ടുമണിയോടെയുണ്ടായ അപകടത്തിൽ പാപ്പിനിശ്ശേരി സ്വദേശികളായ രണ്ട് യുവാക്കളാണ് മരിച്ചത്.ഈ ഭാഗത്ത് കഴിഞ്ഞ വർഷമുണ്ടായ അപകടത്തിൽ രണ്ട് ബൈക്ക് യാത്രക്കാർ മരിച്ചിരുന്നു. ഈ ഭാഗത്ത് വളവും ഇറക്കവും ഒരുമിച്ചായതിനാൽ അപകടസാധ്യതയേറെയാണ്. ഡിവൈഡർ സ്ഥാപിച്ച ശേഷമാണ് അപകടം ഏറെക്കുറെ നിയന്ത്രിക്കാനായത്. വേഗത്തിൽ മുന്നിലെ വാഹനങ്ങളെ മറികടക്കാൻ ശ്രമിക്കുന്നതും അപകടത്തിനിടയാക്കുന്നു.
No comments
Post a Comment