ചികിത്സയ്‌ക്കെത്തിയ പെണ്‍കുട്ടിക്ക് നേരെ ലൈംഗികമായി ഉപദ്രവിച്ചു: ഡോക്ടര്‍ക്ക് തടവും പിഴയും
വയനാട്: ചികിത്സയ്‌ക്കെത്തിയ പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ച സംഭവത്തിൽ ഡോക്ടർക്ക് രണ്ടു വർഷം തടവും 20000 രൂപ പിഴയും. മൂവാറ്റുപുഴ കല്ലൂർക്കാട് സ്വദേശിയായ ഡോ. ജോസ്റ്റിൻ ഫ്രാൻസിസി(36)നെയാണ് ശിക്ഷിച്ചത്.
2020-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മാനസികാരോഗ്യ വിദഗ്ധനായ ഡോ. ജോസ്റ്റിൻ ഫ്രാൻസിസ് ക്ലിനിക്കില്‍ വച്ച് ജോസ്റ്റിൻ പതിനെട്ടുകാരിയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചെന്നാണ് കേസ്. കല്‍പ്പറ്റ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് പി. നിജേഷ് കുമാറാണ് ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കില്‍ രണ്ടുമാസം കൂടി തടവ് അനുഭവിക്കണം. പിഴത്തുകയില്‍ നിന്ന് 10000 രൂപ പെണ്‍കുട്ടിക്കു നല്‍കാനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
No comments
Post a Comment