Header Ads

  • Breaking News

    സംസ്ഥാനത്ത് ക്രിമിനൽ കേസുകളുടെ എണ്ണം കൂടി



    തിരുവനന്തപുരം: സംസ്ഥാനത്ത് ക്രിമിനൽ കേസുകളുടെ എണ്ണം കൂടി. 2022 ൽ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തതിനേക്കാള്‍ 5,101 കൂടുതൽ കേസുകളാണ് കഴിഞ്ഞ നവംബർ വരെ റിപ്പോർട്ട് ചെയ്തത്. വധശ്രമക്കേസുകളിലാണ് വലിയ വർദ്ധന ഉണ്ടായത്. ഒരു വാക്കുതർക്കമുണ്ടായാൽ അടുത്ത നിമിഷം അടിയാണ് പലയിടത്തും. ചിക്കൻ കറിയുടെ അളവ് കുറഞ്ഞാൽ പോലും കടയുടമയെ ആയുധങ്ങളുമായി ആക്രമിക്കുന്നത് വരെയെത്തി കാര്യങ്ങൾ. മയക്കുമരുന്നിന്റെയും ലഹരിയുടെയും ഉപയോഗം തന്നെയാണ് ആക്രമങ്ങള്‍ക്ക് പിന്നിൽ എന്നാണ് പോലീസ് പറയുന്നത്.

    2022ൽ 2,35,858 കേസുകളാണ് ആകെ റിപ്പോർട്ട് ചെയ്തത്. കഴി‌‌ഞ്ഞ നവംബർ വരെ 2,40,959 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. അവസാന മാസത്തെ കണക്കുകൂടി ചേരുമ്പോള്‍ ഇനിയും കൂടും. ഇതിൽ തന്നെ വധശ്രമക്കേസുകളാണ് ഏറ്റവും അധികം കൂടുന്നത്. 2022ൽ 700 വധശ്രമക്കേസുകളായിരുന്നു. കഴിഞ്ഞ വർഷം നവംബർ 30 വരെയുള്ള കണക്കുകള്‍ പ്രകാരം വധശ്രമക്കേസുകള്‍ 918 ആയി. ഡിസംബർ മാസത്തെ കണക്കൂകൂടി വരുമ്പോള്‍ ആയിരം കഴിയാൻ സാധ്യതയുണ്ട്.

    No comments

    Post Top Ad

    Post Bottom Ad