ജില്ലയില്‍ പകല്‍ മോഷണം വ്യാപകം
ജില്ലയുടെ പല ഭാഗങ്ങളിലും പകല്‍ മോഷണം വ്യാപകമാകുന്നതായി പരാതി. നാടോടി സംഘങ്ങള്‍ കൂട്ടത്തോടെ എത്തിയതിനു പിന്നാലെ മോഷണം വ്യാപകമാകുന്നതായാണ് പരാതി ഉയരുന്നത്.പഴയ സാധനങ്ങള്‍ ശേഖരിക്കാനെത്തുന്നവര്‍ മലയോര മേഖലകളില്‍ തമ്ബടിച്ച് ആളില്ലാത്ത വീടുകളും മറ്റും കേന്ദ്രീകരിച്ചാണ് മോഷണം നടത്തുന്നത്.
കഴിഞ്ഞ ദിവസം ഉദയഗിരിയില്‍ നിന്ന് കെഎസ്‌ഇബിയുടെ സാധനങ്ങളും ആളില്ലാത്ത വീടുകളില്‍ നിന്നും സാധനങ്ങള്‍ മോഷണം പോയതായി ആലക്കോട് പോലീസില്‍ പരാതി ലഭിച്ചു.
കൂടാതെ വെള്ളിയാഴ്ച വൈകുന്നേരം കണ്ണാടിപ്പറമ്ബ് മാതോടത്തെ കമലാക്ഷിയുടെ വീട്ടില്‍ നിന്നും ആറര പവൻ സ്വര്‍ണവും പതിനയ്യായിരം രൂപയും മോഷണം പോയി. 85 വയസുള്ള കമലാക്ഷിയും മകള്‍ പുഷ്പയുമാണ് വീട്ടില്‍ താമസിക്കുന്നത്. മകള്‍ കടയില്‍ പോയി തിരിച്ച് വന്നപ്പോഴാണ് അടുക്കളഭാഗത്തെ ഗ്രില്‍സ് തുറന്ന നിലയില്‍ കണ്ടത്. കമലാക്ഷിക്ക് കേള്‍വി കുറവായത് കാരണം കവര്‍ച്ച അറിഞ്ഞില്ല.
വിവരമറിഞ്ഞ് മയ്യില്‍ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംശയകരമായ സാഹചര്യത്തില്‍ നാടോടി സംഘങ്ങളെ കണ്ടാല്‍ ജാഗ്രത പാലിക്കുകയും പോലീസില്‍ അറിയിക്കുകയും ചെയ്യണമെന്ന് പോലീസ് പറഞ്ഞു.
No comments
Post a Comment