സംസ്ഥാനത്ത് തീവണ്ടി അപകടങ്ങളിൽ വർധന
തിരുവനന്തപുരം :- സംസ്ഥാനത്ത് തീവണ്ടി തട്ടിയും മറ്റുമുണ്ടാകുന്ന അപകടങ്ങളുടെയും മരണങ്ങളുടെയും എണ്ണത്തിൽ വർധന. 2022- ൽ 1034 അപകടങ്ങളാണ് കേരളത്തിൽ റിപ്പോർട്ടു ചെയ്തത്. 2023- ൽ 1357 ആയി.
തിരുവനന്തപുരം ഡിവിഷനിലാണ് അപകടങ്ങൾ കൂടുതൽ. 610 അപകടങ്ങളാണ് എറണാകുളം മുതൽ തിരുവനന്തപുരം വരെയുള്ള ഭാഗത്ത് ഉണ്ടായിട്ടുള്ളത്. 2022-ൽ 528 ആയിരുന്നു. പാലക്കാട് ഡിവിഷനുകീഴിലെ അപകടങ്ങൾ 506 ആയിരുന്നത് 2023 -ൽ 547 ആയി. പാലക്കാട് ഡിവിഷനിൽ മാത്രം 387 പേർക്ക് കഴിഞ്ഞ വർഷം ജീവൻ നഷ്ടപ്പെട്ടു. 2022-ൽ 342 ആയിരുന്നു മരണസംഖ്യ. 160- നു മുകളിലാണ് പരിക്കേറ്റവരുടെ എണ്ണം.
പാളത്തിലുണ്ടാവുന്ന അപകടം കൂടാതെ പടിയിൽനിന്നും ഇരുന്നും യാത്ര ചെയ്യുമ്പോഴും ഓടുന്ന ട്രെയിനിൽ ചാടിക്കയറാനോ ഇറങ്ങാനോ ശ്രമിക്കുമ്പോഴും ഉണ്ടാകുന്ന അപകടങ്ങൾ ചേർത്താണ് ആർ.പി.എഫ് കണക്കെടുത്തിരിക്കുന്നത്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള യാത്ര കാരണമാണ് മിക്ക അപകടങ്ങളുമുണ്ടാകുന്നത്
No comments
Post a Comment