Header Ads

  • Breaking News

    നാല് വയസ്സുള്ള മകനെ കൊലപ്പെടുത്തി ബാഗിലാക്കി, മൃതദേഹവുമായി ബെംഗളൂരുവിലേക്ക്; യുവതി പിടിയിൽ



    ഗോവ:
    നാലു വയസ്സുകാരനായ മകനെ കൊലപ്പെടുത്തിയ കേസിൽ ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (artificial intelligence) സ്റ്റാർട്ടപ്പിന്റെ സ്ഥാപകയും സിഇഒയുമായ യുവതി പിടിയിൽ. സുചേന സേത് (Suchana Seth) എന്ന 39-കാരിയാണ് അറസ്റ്റിലായത്. നോർത്ത് ഗോവയിലെ കണ്ടോലിമിലെ ഒരു അപ്പാർട്ട്‌മെന്റിൽ വച്ചാണ് കുട്ടിയെ കൊലപ്പെടുത്തിയത്. കൊലപ്പെടുത്തിയ മകന്റെ മൃതദേഹം ബാഗിലാക്കി കൊണ്ടുപോകുന്നതിനിടെ കർണാടകയിലെ ചിത്രദുർഗയിൽ വച്ചാണ് സുചേന പിടിയിലാവുന്നത്. മുൻ ഭർത്താവ് കുട്ടിയെ കാണുന്നത് ഇഷ്ടമല്ലാത്തതിനാലാണ് യുവതി 4 വയസ്സുള്ള മകനെ കൊലപ്പെടുത്തിയതെന്ന് ഗോവ പോലീസ് പറയുന്നത്.

    2010ൽ വിവാഹിതരായ ദമ്പതികൾക്ക് 2019ലാണ് മകൻ ജനിച്ചത്. എന്നാൽ 2020ൽ തർക്കത്തെ തുടർന്ന് ഇരുവരും വേർപിരിഞ്ഞിരുന്നു. പിന്നീട് എല്ലാ ഞായറാഴ്ചകളിൽ പിതാവിന് മകനെ കാണാമെന്ന് കോടതി ഉത്തരവിടുകയും ചെയ്തിരുന്നു. മകനെ മുൻ ഭർത്താവ് കാണാതിരിക്കാൻ ശനിയാഴ്ച അവർ ഗോവയിലെത്തുകയായിരുന്നു. മകനോടൊപ്പം ചെക്ക് ഇൻ ചെയ്ത യുവതി തിരികെ ഒറ്റയ്ക്ക് പോയതിൽ ജീവനക്കാർക്ക് സംശയം തോന്നിയതോടെയാണ് സംഭവം പുറത്തുവരുന്നത്.

    തുടർന്ന് ജീവനക്കാർ പോലീസിനെ വിവരമറിയിച്ചു. ഗോവ പോലീസെത്തി സിസിടിവി പരിശോധിച്ചപ്പോൾ അപാർട്‌മെന്റിൽ നിന്നിറങ്ങുമ്പോൾ യുവതിക്കൊപ്പം മകനില്ലെന്ന് കണ്ടെത്തി. യുവതി ബെംഗളൂരുവിലേക്ക് തിരിച്ച ടാക്‌സി ഡ്രൈവറെ പോലീസ് ഫോണിൽ ബന്ധപ്പെടുകയും മകൻ കൂടെയില്ലെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. തുടർന്ന് പോലീസ് ടാക്‌സി ഡ്രൈവറോട് ഏറ്റവും അടുത്ത പോലീസ് സ്‌റ്റേഷനിലേക്ക് യുവതിയെ എത്തിക്കാൻ ആവശ്യപ്പെട്ടു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയുടെ മൃത​​ദേഹം ബാ​ഗിൽ നിന്നും കണ്ടെത്തിയത്.

    No comments

    Post Top Ad

    Post Bottom Ad