Header Ads

  • Breaking News

    വിമാനം വൈകുന്നത് എസ്എംഎസിലൂടെയോ വാട്‌സ്ആപ്പിലൂടെയോ അറിയിക്കണം’ ഡിജിസിഎ




    ന്യൂഡല്‍ഹി : വിമാനങ്ങള്‍ റദ്ദാക്കുമ്പോഴും യാത്രകൾ വൈകുമ്പോഴും യാത്രക്കാര്‍ക്ക് ഒരുക്കേണ്ട സൗകര്യങ്ങളുമായി ബന്ധപ്പെട്ട് ഡിജിസിഎ മാര്‍ഗ നിര്‍ദേശം പുറത്തിറക്കി.

    മൂന്ന് മണിക്കൂറില്‍ കൂടുതല്‍ വൈകുന്ന വിമാനങ്ങളോ അല്ലെങ്കില്‍ വൈകാന്‍ സാധ്യത ഉള്ളതോ ആയ വിമാനങ്ങള്‍ കമ്പനികള്‍ റദ്ദാക്കിയേക്കാമെന്നും ഡിജിസിഎ വ്യക്തമാക്കുന്നു.*കൂടുതൽ വാർത്തകൾ അറിയുന്നതിനായി ഗ്രൂപ്പിൽ ജോയിൻ ചെയ്യുക* https://chat.whatsapp.com/L14hjSjYole6a0eGr1JOVx

    എല്ലാ എയര്‍ലൈനുകളും ഈ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ഡിജിസിഎ അറിയിച്ചു.

    എയര്‍ലൈനുകളുടെ നിയന്ത്രണത്തിന് അതീതമായ അസാധാരണ സാഹചര്യങ്ങളില്‍ ഈ നിയമങ്ങളിലെ വ്യവസ്ഥകള്‍ ബാധകമല്ലെന്നും ഡിജിസിഎ പറഞ്ഞു.

    വിമാനക്കമ്പനികള്‍ തങ്ങളുടെ വിമാനങ്ങള്‍ വൈകുന്നതിൻ്റെ തത്സമയ വിവരങ്ങള്‍ പ്രസിദ്ധീകരിക്കണം.

    വെബ്സൈറ്റ്, എസ്എംഎസ്, വാട്‌സ്ആപ്പ്, ഇമെയിൽ എന്നിവ വഴി യാത്രക്കാരെ ഇക്കാര്യങ്ങള്‍ അറിയിക്കണമെന്നും ഡിജിസിഎ നിര്‍ദേശിച്ചു.

    No comments

    Post Top Ad

    Post Bottom Ad