Header Ads

  • Breaking News

    പയ്യന്നൂരിൽ ഓൺലൈൻ ടാസ്കില്‍ കുടുങ്ങി യുവാവിന് നഷ്ടമായത് മൂന്നു ലക്ഷം


    പയ്യന്നൂര്‍: ഓണ്‍ലൈൻ ടാസ്കുകളിലൂടെ പണം സമ്പാദിക്കാം പ്രലോഭനത്തില്‍ വീണ യുവാവിന് നഷ്ടമായത് 2,86,500 രൂപ.
    കരിവെള്ളൂര്‍ പെരളത്തെ മുപ്പത്തൊമ്പതുകാരനാണ് പണം നഷ്ടപ്പെട്ടത്. യുവാവിന്‍റെ പരാതിയില്‍ പയ്യന്നൂര്‍ പോലീസ് വഞ്ചനാകുറ്റത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇക്കഴിഞ്ഞ 21 മുതലാണ് പരാതിക്കാസ്പദമായ സംഭവം.

    പരാതിക്കാരന്‍റെ വാട്‌സ് ആപ് നമ്പറിലേക്ക് +6281542498942 എന്ന നമ്പറില്‍നിന്നുമാണ് സൈഡ് ബിസിനസായി പണം സമ്പാദിക്കാമെന്ന സന്ദേശമെത്തിയത്. ഇതേത്തുടര്‍ന്നുള്ള നിര്‍ദേശപ്രകാരം പരാതിക്കാരന്‍ ദീപന്‍സി നഗര്‍ എന്ന ടെലഗ്രാം ഐഡിയില്‍ നിന്നും https://indiafx.me എന്ന സൈറ്റില്‍ കയറി വിവിധ ടാസ്‌കുകള്‍ ചെയ്യുകയായിരുന്നു. ഇങ്ങനെ രണ്ടുദിവസംകൊണ്ട് 2,86,500 രൂപയാണ് അയച്ചുകൊടുത്തത്.

    പൂര്‍ത്തീകരിച്ച ടാസ്‌കുകളുടെ വാഗ്ദാനപ്രകാരമുള്ള പണം തിരിച്ച്‌ നല്‍കാതെ കൂടുതല്‍ ടാസ്‌കുകള്‍ വീണ്ടും വീണ്ടും ലഭിച്ചപ്പോഴാണ് താന്‍ കബളിപ്പിക്കപ്പെടുകയായിരുന്നുവെന്ന് മനസിലായത്. തുടര്‍ന്നാണ് മുംബൈ അന്ധേരിയില്‍നിന്നും വന്ന സന്ദേശത്തിന്‍റെ ഉടമയ്‌ക്കെതിരെ പോലീസില്‍ പരാതിപ്പെട്ടത്. കേസെടുത്ത പയ്യന്നൂര്‍ പോലീസ് അന്വേഷണമാരംഭിച്ചു

    No comments

    Post Top Ad

    Post Bottom Ad